Train | മംഗ്ളൂറിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ; മെയ് 18 മുതൽ 2 മാസക്കാലം 7 സർവീസുകൾ
* 19-സ്ലീപർ ക്ലാസ് കോചുകൾ
കാസർകോട്: (KasaragodVartha) വേനലവധിക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ മംഗ്ളൂറിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06041 നമ്പർ മംഗ്ളുറു സെൻട്രൽ - കോയമ്പത്തൂർ ജൻക്ഷൻ പ്രതിവാര സ്‌പെഷൽ മംഗ്ളുറു സെൻട്രലിൽ നിന്ന് മെയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 (ശനിയാഴ്ച) തീയതികളിൽ രാവിലെ 09.30ന് പുറപ്പെട്ട് അതേദിവസം വൈകീട്ട് 6.15 ന് കോയമ്പത്തൂർ ജൻക്ഷനിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06042 കോയമ്പത്തൂർ ജൻക്ഷൻ - മംഗ്ളുറു സെൻട്രൽ പ്രതിവാര സ്‌പെഷൽ മെയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ (ശനിയാഴ്ച) കോയമ്പത്തൂർ ജൻക്ഷനിൽ നിന്ന് 10.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.55ന് മംഗ്ളുറു സെൻട്രലിൽ എത്തിച്ചേരും. ഏഴ് സർവീസുകളാണ് ഉണ്ടാവുക.
19-സ്ലീപർ ക്ലാസ് കോചുകൾ, രണ്ട് സെകൻഡ് ക്ലാസ് ലഗേജ് കം ബ്രേക് വാനുകൾ എന്നിവ ട്രെയിനിലുണ്ടാവും.
കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജൻക്ഷൻ, ഒറ്റപ്പാലം, പാലക്കാട് ജൻക്ഷൻ, പോതന്നൂർ ജൻക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.
സമയക്രമം ഇങ്ങനെ: