Amazon Offers | ഇലക്‌ട്രോണിക്സ് മുതല്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍വരെ; ഈ വിഷുവിന് 8 ദിവസത്തെ ഓഫറുകളുടെ കൈനീട്ടവുമായി ആമസോണ്‍
*എല്ലാം വിലക്കുറവില്‍ കിട്ടും!
*ഏപ്രില്‍ 15 വരെയാണ് വിഷു ഷോപിംഗ് സ്റ്റോര്‍ ലഭ്യമാവുക.
*ഫിലിപ്സ്, സാംസംഗ്, എം ഐ, വണ്‍ പ്ലസ്, റിയല്‍മി, ബിബ, ഡബ്ലൂ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫര്‍
കൊച്ചി: (KasargodVartha) സമ്പല്‍ സമൃദ്ധയുടെ പ്രീകവുമായി വീണ്ടുമൊരു വിഷുക്കാലം എത്തിചേര്‍ന്നിരിക്കുകയാണ്.
വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവന്‍ സന്തോഷത്തിന്റെ പ്രതീക്ഷയായാണ് മഞ്ഞയണിഞ്ഞ വിഷുക്കണി ഒരുക്കേണ്ടത്. പുത്തനാണ്ടിന് ഐശ്വര്യമേകാന്‍ കണിയായി ഒരുക്കുവാന്‍ കയ്യിലൊതുങ്ങുന്ന ബഡ്ജറ്റില്‍ ഓഫറുകളുടെ കൈനീട്ടവുമായി എത്തിയിരിക്കുകയാണ് ആമസോണ്‍.
ആമസോണില്‍ എട്ട് ദിവസത്തെ പ്രത്യേക വിഷു ഷോപിംഗ് സ്റ്റോര്‍ ആരംഭിച്ചിരിക്കുകയാണ്. വിഷു ആഘോഷങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളില്‍ വിഷു ഷോപിംഗ് സ്റ്റോറില്‍ ലഭ്യമാണ്.
വിഷു കണി വെയ്ക്കാന്‍ പൂജയ്ക്ക് അവശ്യമായവ മുതല്‍ വസ്ത്രങ്ങളും ആഭരണങ്ങളും, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, ഇലക്‌ട്രോണിക്സ്, അപ്ലയന്‍സസ്, ഹോം ഡെകോര്‍, ആക്സസറികള്‍, ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍, പലവ്യഞ്ജനങ്ങള്‍, തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്.
കൂടാതെ ഫിലിപ്സ്, സാംസംഗ്, എം ഐ, വണ്‍ പ്ലസ്, റിയല്‍മി, ബിബ, ഡബ്ലൂ, തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളുമുണ്ട്. ഏപ്രില്‍ 15 വരെയാണ് ആമസോണില്‍ വിഷു ഷോപിംഗ് സ്റ്റോര്‍ ലഭ്യമാവുക.