Identified | പുഴയിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു
ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് ഉപ്പള പൈവളികെ ബായാർ ബെള്ളൂർ പുഴയിൽ പാലത്തിന് സമീപം മൃതദേഹം മരക്കൊമ്പിൽ തങ്ങിനിന്ന നിലയിൽ നാട്ടുകാർ കണ്ടത്.
മഞ്ചേശ്വരം: (KasaragodVartha) പുഴയിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കർണാടക വിട്ല അലികെയിലെ രാമചന്ദ്ര ഭട്ട് (74) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് ഉപ്പള പൈവളികെ ബായാർ ബെള്ളൂർ പുഴയിൽ പാലത്തിന് സമീപം മൃതദേഹം മരക്കൊമ്പിൽ തങ്ങിനിന്ന നിലയിൽ നാട്ടുകാർ കണ്ടത്.
പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടത്തിനായി മംഗൽപാടി താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഇതിനിടെയാണ് വിട്ല അലികെയിൽ നിന്ന് കാണാതായ രാമചന്ദ്ര ഭട്ടിന്റെ മൃതദേഹമാണ് ഇതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. ഇതുസംബന്ധിച്ച് വിട്ല പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. രാമചന്ദ്ര ഭട്ട് കാൽ തെന്നി പുഴയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്. തുടർന്ന് കർണാടകയിൽ നിന്ന് പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയതയാണ് നിഗമനം.