Train | മഡ്‌ഗാവിൽ നിന്നും കാർവറിൽ നിന്നും കേരളം വഴി ബെംഗ്ളൂറിലേക്ക് 2 പ്രത്യേക വൺവേ ട്രെയിനുകൾ; സമയക്രമവും സ്റ്റോപ്പുകളും അറിയാം
കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് നിർത്തും
പാലക്കാട്: (KasaragodaVartha) ഗോവയിലെ മഡ്‌ഗാവിൽ നിന്നും കർണാടകയിലെ കാർവറിൽ നിന്നും കേരളം വഴി ബെംഗ്ളൂറിലേക്ക് രണ്ട് പ്രത്യേക വൺവേ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സർവീസ് നടത്തുന്നതെന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു
* മഡ്ഗാവ് ജംക്‌ഷൻ - കെഎസ്ആർ ബെംഗളൂരു
നമ്പർ 01696 മഡ്ഗാവ് ജംക്‌ഷൻ - കെഎസ്ആർ ബെംഗളൂരു ട്രെയിൻ മഡ്ഗാവ് ജംക്‌ഷനിൽ നിന്ന് ജൂലൈ 30 ന് ചൊവ്വാഴ്ച വൈകിട്ട് 4:30 ന് പുറപ്പെട്ട് പിറ്റേന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 3:30 ന് കെഎസ്ആർ ബെംഗളൂരുവിലെത്തും.
കാനക്കോണ, കാർവാർ, അങ്കോള, ഗോകർണ റോഡ്, കുംട, ഹൊന്നാവർ, മുറുഡേശ്വർ, ഭട്കൽ, മൂകാംബിക റോഡ് ബൈന്ദൂർ, കുന്ദാപുര, ബാർക്കൂർ, ഉഡുപ്പി, മുൽക്കി, സൂറത്ത്കൽ, മംഗളൂരു ജംക്ഷൻ, കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ നിർത്തും.
ഫസ്റ്റ് എസി കം എസി 2-ടയർ കോച്ച് - 1, എസി 2-ടയർ കോച്ച് - 1, എസി 3-ടയർ കോച്ച് - 1, സ്ലീപ്പർ ക്ലാസ് കോച്ചുകൾ - 7, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ - 2, സെക്കൻഡ് ക്ലാസ് (ഭിന്നശേഷി സൗഹൃദം) കം ലഗേജ് /ബ്രേക്ക് വാൻ കോച്ച്- 1, ജനറേറ്റർ കാർ - 1 എന്നിങ്ങനെയാണ് കോച്ചുകൾ.
* കാർവാർ - യശ്വന്ത്പുര
നമ്പർ 01656 കാർവാർ - യശ്വന്ത്പുര ട്രെയിൻ കാർവാറിൽ നിന്ന് ജൂലൈ 31 ന് ബുധനാഴ്ച പുലർച്ചെ 5:30 ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച പുലർച്ചെ 2:15 ന് യശ്വന്ത്പുരയിൽ എത്തിച്ചേരും. അങ്കോള, ഗോകർണ റോഡ്, കുംട, ഹൊന്നാവർ, മുറുഡേശ്വർ, ഭട്കൽ, മൂകാംബിക റോഡ്, ബൈന്ദൂർ, കുന്ദാപുര, ബാർക്കൂർ, ഉഡുപ്പി, മുൽക്കി, സൂറത്ത്കൽ, മംഗളൂരു ജംക്ഷൻ, കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, സർ എം വിശ്വേശ്വരയ്യ ടെർമിനൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.
രചന: വിസ്ത ഡോം കോച്ചുകൾ - 2, എസി ചെയർ കാർ - 1, ചെയർ കാർ - 9, രണ്ടാം ക്ലാസ് (ഭിന്നശേഷി സൗഹൃദം) കം ലഗേജ്/ബ്രേക്ക് വാൻ കോച്ച്- 1, ജനറേറ്റർ കാർ - 01 എന്നിങ്ങനെയാണ് കോച്ചുകൾ.