Accident | സ്‌കൂടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ് മരിച്ച കെ കെ കുഞ്ഞികൃഷ്ണന്‍
കുറ്റിക്കോൽ: (KasaragodVartha) സ്‌കൂടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ ദാരുണമായി മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി വസ്ത്രക്കട ഉടമയുമായ കെ കെ കുഞ്ഞികൃഷ്‌ണൻ (64), ഭാര്യ ചിത്രകല (55) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ കുറ്റിക്കോൽ ബേത്തൂർ പാറ കുന്നുമ്മൽ റോഡിലായിരുന്നു അപകടം.
കുഞ്ഞികൃഷ്ണനും ഭാര്യയും കാസർകോട് ഭാഗത്തേക്ക് പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ബേഡകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ് മരിച്ച കെ കെ കുഞ്ഞികൃഷ്ണന്‍.