city-gold-ad-for-blogger

ഇന്ത്യയിലും കോവിഡ് പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ 38 മരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയേക്കും

ന്യൂഡല്‍ഹി: (www.kasargodvartha.com 15.04.2020) ഇന്ത്യയിലും കോവിഡ് പിടിമുറുക്കുന്നു. 24 മണിക്കൂറിനിടെ 38 പേര്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയേക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ യോഗം വൈകിട്ട് ചേരും.

1074 പേര്‍ക്ക് പുതുതായി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതുവരെ 384 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. മേഘാലയയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിനിടെ 3000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മേഘാലയയില്‍ 69 വയസുള്ള ഡോക്ടര്‍ മരണപ്പെട്ടു.
ഇന്ത്യയിലും കോവിഡ് പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ 38 മരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയേക്കും

ഗുജറാത്തില്‍ അഹമ്മദാബാദിലും സൂറത്തിലുമായി രണ്ട് മരണവും 56 പേര്‍ക്ക് രോഗവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കോവിഡ് പരിശോധനക്ക് വിധേയനാവും.


Keywords:  New Delhi, News, COVID-19, India, Death, Top-Headlines, Trending, Covid reports india

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia