കള്ളവോട്ട് നടത്തിയിട്ടില്ല; തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചുപോവുകയായിരുന്നുവെന്ന് യുവാവിന്റെ വിശദീകരണം, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കള്ള വോട്ട് വിവാദത്തില്‍ അന്വേഷണം തുടരുന്നു, വെബ് കാസ്റ്റിംഗ് പരിശോധിക്കുമെന്ന് കലക്ടര്‍
Apr 30, 2019, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2019) കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍പെട്ട 48- ാം നമ്പര്‍ ബൂത്തില്‍ യുവാവ് രണ്ടു തവണ വോട്ട് ചെയ്തുവെന്ന വിവാദത്തെ കുറിച്ച് അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ യുവാവ് ചൊവ്വാഴ്ച കലക്ട്രേറ്റില്‍ എത്തി ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. താന്‍ രണ്ട് തവണ വോട്ട് ചെയ്തിട്ടില്ലെന്നും ആദ്യ തവണ എത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചുപോവുകയായിരുന്നുവെന്നുമാണ് ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാര്‍ കലക്ടര്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കിയത്.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ വെബ്കാസ്റ്റിംഗ് പരിശോധിക്കാനാണ് കലക്ടറുടെ തീരുമാനം. ഇതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂ. റിപോര്‍ട്ട് പിന്നീട് സംസ്ഥാന വരണാധികാരിക്ക് കൈമാറും. ബൂത്തില്‍ വെബ് കാസ്റ്റിംഗ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്. കെ, പ്രിസൈഡിംഗ് ഓഫീസര്‍ ബി കെ ജയന്തി, ഒന്നാം പോളിംഗ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിംഗ് ഓഫീസര്‍ സി ബി രത്‌നാവതി, മൂന്നാം പോളിംഗ് ഓഫീസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്റ്ററല്‍ ഓഫീസറുമായ എ വി സന്തോഷ്, ബി എല്‍ ഒ ടി വി ഭാസകരന്‍ എന്നിവരുടെ മൊഴികള്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Related News:
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കള്ള വോട്ട്: പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു, രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി കാണുന്നയാള്‍ക്ക് നോട്ടീസയച്ചു, കുറ്റം തെളിഞ്ഞാല്‍ നിയമനടപടിയെന്ന് കലക്ടര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth's Explanation on Bogus voting issue, Kasaragod, Trikaripur, Election, News, Trending.