city-gold-ad-for-blogger

ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയാതെ ഭാര്യാവീട്ടിലെത്തിയ യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി

ചെര്‍ക്കള: (www.kasargodvartha.com 06.05.2020) ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയാതെ ഭാര്യാവീട്ടിലെത്തിയ യുവാവിനെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. ബേവിഞ്ച സ്വദേശിയായ യുവാവാണ് ബംഗളൂരുവില്‍ നിന്നും സുള്ള്യ വഴി വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യാവീട്ടില്‍ പോയി ഭാര്യയെയും കൂട്ടിവന്നു.

യുവാവ് നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പോലീസിന്റെ സഹായത്തോടെ യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് രാജേഷ്, എ എസ് ഐ രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ജോസഫ്, സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.

ലോക്ഡൗണ്‍ ലംഘിച്ച് കര്‍ണാടകയിലെ പുത്തൂരില്‍ നിന്നു കാല്‍നടയായി എത്തിയ നാല് അതിഥി തൊഴിലാളികളെയും ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. കോവിഡ് അതിര്‍ത്തി നിയമം ലംഘിച്ച് ഊടുവഴികളിലൂടെ 100 കിലോമീറ്ററോളം താണ്ടി ചെര്‍ക്കളയിലെത്തിയപ്പോഴാണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയാതെ ഭാര്യാവീട്ടിലെത്തിയ യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Youth sent to Quarantine center
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia