city-gold-ad-for-blogger
Aster MIMS 10/10/2023

യൂത് ലീഗ് പിരിച്ച പണം വെട്ടിപ്പ് നടത്തിയതായുള്ള ആരോപണം; നേതാക്കൾ മൗനം വെടിയണം: നാഷണൽ യൂത് ലീഗ്

കാസർകോട്: (www.kasargodvartha.com 09.02.2021) കത്വ, ഉന്നാവോ ദുരിതർക്ക് പിരിച്ച പണത്തിൽ പി കെ ഫിറോസ്, സി കെ സുബൈർ ഉള്‍പെടെയുള്ള യൂത് ലീഗ് സംസ്ഥാന - ദേശീയ ഭാരവാഹികളില്‍ ചിലര്‍ വെട്ടിപ്പ് നടത്തിയെന്ന മുൻ നേതാവ് യൂസുഫ് പടനിലത്തിന്റെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും ഹൈദരലി തങ്ങളുടെ മകനും ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലിയുടെ അഭിപ്രായത്തോടെ പൊതുസമൂഹത്തിന്റെ സംശയം ബലപ്പെടുത്തിയിരിക്കുകയാണെന്നും നാഷണൽ യൂത് ലീഗ് ജില്ലാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് ലീഗ് നേതാക്കള്‍ മൗനം വെടിയണമെന്നും അവർ ആവശ്യപ്പെട്ടു

കേസ് നടത്തിയ അഭിഭാഷക ദീപിക സിംഗ് രജാവത്തിന്റെയും അഭിപ്രായം ഇത് ശരി വെക്കുന്നതാണെന്നും ഒരു രൂപ പോലും കൈപറ്റാത്ത കേസിൽ കേരളത്തിൽ പണപ്പിരിവ് നടന്നെന്ന അറിവ് ആശ്ചര്യം ഉണ്ടാക്കുന്നു എന്നായിരുന്നു അഭിഭാഷക ദീപികയുടെ നിലപാടെന്നും നേതാക്കൾ പറഞ്ഞു.

യൂത് ലീഗ് പിരിച്ച പണം വെട്ടിപ്പ് നടത്തിയതായുള്ള ആരോപണം; നേതാക്കൾ മൗനം വെടിയണം: നാഷണൽ യൂത് ലീഗ്

വിദേശ നാടുകളില്‍ നിന്നും വെള്ളിയാഴ്ച മുസ്ലിം പള്ളികളില്‍ നിന്നുമായി നടത്തിയ വന്‍തുക പിരിച്ചെടുത്തിട്ടുണ്ടെന്നും ഫിറോസ് നയിച്ച 2019 ലെ യുവജന യാത്രയുടെ കടം വീട്ടുന്നതിന് ഇതിൽ നിന്നും 15 ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചെന്ന യൂസഫിന്റെ വെളിപ്പെടുത്തല്‍ ലജ്ജിപ്പിക്കുന്നതാണെന്നും യൂത് ലീഗും ലീഗും സമൂഹത്തെ രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണമാണ് പുറത്തുവരുന്നതെന്നും നേതാക്കൾ പറഞ്ഞു.

പിച്ചചട്ടിയില്‍ കൈയിട്ടു വാരിയ അത്യന്തം ഹീനമായ നടപടിയാണിതെന്നും പണപ്പിരിവ് സംബന്ധിച്ച് പൊതുസമൂഹത്തിന്റെ ആശങ്ക ദൂരീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണമെന്നും സമാഹരിക്കപ്പെട്ട തുക അര്‍ഹതപ്പെട്ട കൈകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത് ലീഗ് പ്രസിഡന്റ്‌ അഡ്വ. ശെയ്ഖ് ഹനീഫ്, സെക്രടറി ഹനീഫ് പി എച്, ട്രഷറർ സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Muslim-league, Muslim Youth League, Fund, Top-Headlines, Trending, Leader, Youth League accused of embezzling money; Leaders must open their mouth: National Youth League.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia