നവവധു മരിച്ച നിലയിൽ; മരണം ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകിയതിന് പിന്നാലെ; സിഐക്കെതിരെ നടപടി
Nov 23, 2021, 15:13 IST
കൊച്ചി: (www.kasargodvartha.com 23.11.2021) നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് മരിച്ചത്. എട്ട് മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് ഭർത്താവുമായി പ്രശ്നങ്ങളുണ്ടാവുകയും മോഫിയ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു. അതിനിടെ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിയ നിലയിൽ മോഫിയയെ കണ്ടെത്തിയത്.
അതേസമയം ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനത്തിന് പൊലീസിൽ കഴിഞ്ഞ ദിവസം മോഫിയ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ പൊലീസ് ചർചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഭർതൃവീട്ടുകാർക്കും സി ഐക്കുമെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്ന മോഫിയയുടേതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. ആരോപണ പശ്ചാത്തലത്തിൽ ആലുവ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. സംഭവം ആലുവ ഡിവൈഎസ്‌പി അന്വേഷിക്കുമെന്ന് എസ് പി കെ കാർത്തിക് അറിയിച്ചു. പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊടുപുഴയിൽ എൽഎൽബി വിദ്യാർഥിനിയാണ് മോഫിയ. മൃതദേഹം കളമശ്ശേരി മെഡികൽ കോളജ് ആശുപത്രിയി മോർചറിയിലേക്ക് മാറ്റി.

Keywords: News, Kerala, Kochi, Youth, Women, Dead, Case, Girl, Marriage, House, Hanged, Police, Husband, Top-Headlines, Trending, Investigation, Student, Medical College, Hospital, Dead body, Young woman found dead.
< !- START disable copy paste -->