കണ്ണൂര്‍ പിലാത്തറയില്‍ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
Nov 5, 2020, 23:42 IST
പിലാത്തറ: (www.kasargodvartha.com 05.11.2020) കണ്ണൂര്‍ പിലാത്തറയില്‍ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.
പിലാത്തറ യു പി സ്‌കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ആക്രി കച്ചവടം നടത്തി വരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്നുവിളിക്കുന്ന രാജ്കുമാര്‍(38) ആണ് കൊല്ലപ്പെട്ടത്.
വാടക ക്വാട്ടേഴ്‌സില്‍ അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന ഇരുവരും വാക്ക് തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ബഹളം കേട്ടെത്തിയ സമീപ വാസികളാണ് വീണുകിടക്കുന്ന രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രാജ്കുമാര്‍ മരിച്ചിരുന്നു. സംഭവത്തില്‍ രാജ്കുമാറിന്റെ കൂടെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സേലം സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ ശങ്കറി(54)നെ പരിയാരം സി ഐ കെ വി ബാബു കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Keywords: Kannur, news, Kerala, Murder, Death, Top-Headlines, Trending, Young man was stabbed to death during a clash at Pilathara in Kannur
< !- START disable copy paste -->