കല്യാണ വീട്ടിലേക്ക് വരികയായിരുന്ന യുവാവ് ബോംബേറിൽ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Feb 13, 2022, 16:16 IST
കണ്ണൂർ: (www.kasargodvartha.com 13.02.2022) കല്യാണ വീട്ടിലേക്ക് വരികയായിരുന്ന യുവാവ് ബോംബേറിൽ മരിച്ചു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. ശരീരം ചിന്നിച്ചിതറിയ നിലയിലാണ്. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം നടന്നത്.
ബോംബെറിഞ്ഞു കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിലെത്തിയ ഒരു സംഘം ബോംബ് എറിയുകയായിരുന്നുവെന്ന് പറയുന്നു. ജിഷ്ണുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി കല്യാണ വീട്ടിൽ പാട്ട് വെക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായതായി പറയുന്നു. ഇതാണോ അക്രമത്തിന് കാരണമെന്ന് വ്യക്തമല്ല.

Keywords: News, Kerala, Kannur, Top-Headlines, Trending, Dead, Police, Dead body, Wedding, Young man died in the bombing.
< !- START disable copy paste -->