കോവിഡ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Aug 17, 2020, 22:12 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 17.08.2020) കോവിഡ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ സുബൈര്‍ (40) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഉക്കിനടുക്കം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
ഒരാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഉക്കിനടുക്ക കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെമ്മനാട് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് രാവിലെ ലീല എന്ന സ്ത്രീയും മരിച്ചിരുന്നു.
Keywords: News, Kerala, Melparamb, Kasaragod, COVID19, Treatment, Death, young man died during COVID treatment







