city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ ആര്‍ സന്തോഷ് ആശുപത്രി വിട്ടു; ആത്മഹത്യക്ക് ശ്രമിച്ചെന്നോ, ഇനിയും 55 കൊല്ലം ഗുസ്തിക്ക് ബാല്ല്യം!

മംഗളൂറു: (www.kasargodvartha.com 31.11.2020) ബംഗളൂറുവിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ പൊളിറ്റികല്‍ സെക്രട്ടറി എന്‍ ആര്‍ സന്തോഷ് തിങ്കളാഴ്ച വൈകുന്നേരം ബംഗളൂറു എം എസ് രാമയ്യ ആശുപത്രി വിട്ടു. താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം ആശുപത്രി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം തള്ളി.

എന്‍ ആര്‍ സന്തോഷ് ആശുപത്രി വിട്ടു; ആത്മഹത്യക്ക് ശ്രമിച്ചെന്നോ, ഇനിയും 55 കൊല്ലം ഗുസ്തിക്ക് ബാല്ല്യം!


ഇനിയും 55 വര്‍ഷം കരുത്തോടെയിരിക്കാനുള്ള ഗുസ്തിമോതിര ബലമുണ്ടെന്ന് ബി ജെ പിയില്‍ തനിക്കെതിരായ ലോബിയെ ഉന്നമിട്ട്  ഈ 31കാരന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു ദിവസം മുമ്പ് സ്വന്തം കുടുംബത്തില്‍ ഒരു ചടങ്ങുണ്ടായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിഞ്ഞപ്പോള്‍ ദഹനക്കേട് അനുഭവപ്പെട്ടു. സാധാരണ മുറിച്ച് 0.2 മില്ലിഗ്രാം മാത്രം ഉപയോഗിക്കാറുള്ള ഗുളിക മുഴുവന്‍ കഴിച്ചു. അതോടെ മയങ്ങിപ്പോയി. ഭാര്യ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്-സന്തോഷ് പറഞ്ഞു.

താന്‍ എഫ് ഐ ആര്‍ കണ്ടെന്നും അതിലെവിടേയും 12 ഉറക്ക ഗുളികകള്‍ കഴിച്ചതായി പറയുന്നില്ലെന്നും അവകാശപ്പെട്ട സന്തോഷിന് മാധ്യമപ്രവര്‍ത്തകര്‍ എഫ് ഐ ആറിന്റെ പകര്‍പ്പ് കാണിച്ചു. അപ്പോള്‍ പ്രതികരണം ഇങ്ങിനെ- എഫ് ഐ ആര്‍ എന്നാല്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റസീവ്ഡ്. ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ ശരിയായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട സന്തോഷ്, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ നേരിടാനാവാതെ ജീവനൊടുക്കാന്‍ താന്‍ ഭീരുവല്ലെന്ന് കൂട്ടിച്ചേര്‍ത്തു. ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നില്‍ ഒരു വീഡിയോ ഉണ്ടെന്ന കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെക്കുറിച്ച ചോദ്യങ്ങളോട് സന്തോഷിന്റെ പ്രതികരണം-ഇതാദ്യമല്ല അദ്ദേഹം ഈ രീതിയില്‍ സംസാരിക്കുന്നത്. നേരത്തെ ഒരു ഡയറിയുടെ കഥയാണ് കൊണ്ടുനടന്നത്. ആര്‍ ആര്‍ നഗര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പു ഫലത്തോടെ അദ്ദേഹത്തിന് സമനില തെറ്റിയ അവസ്ഥയാണ്. ചികിത്സ തേടുകയോ വീട്ടിലിരിക്കുകയോ ചെയ്യട്ടെ. ഇനിയെങ്ങാനും യദ്യൂരപ്പക്കെതിരെ മോശം പരാമര്‍ശം നടത്തിയാല്‍ ബംഗളൂറുവില്‍ ലക്ഷം പേരെ അണിനിരത്തി പ്രതിഷേധിക്കും. സന്തോഷ് കടുത്ത സമ്മര്‍ദത്തിലാണെന്ന് ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് ഇതേ ആശുപത്രി പരിസരത്താണ്.


Keywords:  Mangalore, News, Karnataka, hospital, Suicide-attempt, BJP, Trending, Minister, Yediyurappa’s political secretary NR Santhosh says did not attempt suicide
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia