ഇല്ലാ നിങ്ങള്‍ക്കാകില്ലാ...കാസര്‍കോട്ട് വനിത പൗരസമിതിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി; അണിനിരന്നത് ആയിരങ്ങള്‍; മോദിയുടേത് സവര്‍ണ ഇന്ത്യയെ സൃഷ്ടിക്കാനുള്ള നീക്കമെന്ന് പി പി നസീമ ടീച്ചര്‍
Jan 9, 2020, 21:31 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കാസര്‍കോട് വനിതാ പൗരസമിതി നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ റാലിയില്‍ പ്രതിഷേധമിരമ്പി. വൈകിട്ടോടെ തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്തുനിന്നാരംഭിച്ച റാലി നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണെന്നും പൗരത്വ ഭേദഗതി നിയമത്തിലൂടെ നരേന്ദ്ര മോദി ലക്ഷ്യമിടുന്നത് സവര്‍ണ ഇന്ത്യയെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വനിതാലീഗ് ജില്ലാ പ്രസിഡന്റ് പി.പി നസീമ ടീച്ചര്‍ റാലി ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
ജനങ്ങള്‍ക്ക് മോഹനവാഗദാനങ്ങള്‍ നല്‍കി തന്ത്രത്തില്‍ അധികാരത്തിലേറിയ മോദി ആര്‍എസ്എസിന്റെ അജണ്ടയാണ് കേന്ദ്രത്തില്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധം ഇരമ്പുന്ന ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് നാട്ടില്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്നും ഇന്ത്യ ഒരിക്കലും നിശബ്ദമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതി അധ്യക്ഷത വഹിച്ചു. എംഎസ്എഫ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. റാലിയില്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും അടക്കം അണിനിരന്നത് ആയിരങ്ങളാണ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി സുധര്‍മ, പൗരസമിതി ഭാരവാഹികളായ ഖദീജ ഷുക്കൂര്‍, മുംതാസ് ഷരീഫ്, സുമയ്യ ഗഫൂര്‍, ഖമറുന്നീസ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷക്കീല സ്വാഗതവും ഷാനിദാ ഹാരിസ് നന്ദിയും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Trending, Top-Headlines, Women, rally, Women Citizenship Committy Conducted Rally against CAA
< !- START disable copy paste -->