city-gold-ad-for-blogger

കാമുകി 1.5 കോടി രൂപ നൽകും; പകരമായി ഭർത്താവിനെ വിവാഹം കഴിക്കാൻ വിട്ടു കൊടുത്ത് യുവതി; വിചിത്രമായ ആ വിവാഹത്തിൻ്റെ കഥ ഇങ്ങനെ

ഭോപ്പാൽ: (www.kasargodvartha.com 06.01.2021) കാമുകി 1.5 കോടി രൂപ നൽകുമെന്ന് അറിയിക്കുകയും പകരമായി ഭർത്താവിനെ വിവാഹം കഴിക്കാൻ വിട്ടു കൊടുക്കാൻ സമ്മതിക്കുകയും ചെയ്ത് യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാലിലെ കുടുംബ കോടതിയിലെത്തിയ ഒരു പെൺകുട്ടിയുടെ ഹർജിയുടെ പിന്നാമ്പുറ കഥയാണ് പുറത്ത് വന്നത്.

തൻ്റെ പിതാവിന് സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് പ്രായപൂർത്തിയാകാത്ത മകൾ വീട്ടിൽ അറിയിച്ചതോടെ ചൂടേറിയ വാദങ്ങളിലേക്ക് സംഭവങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു. പിതാവിൻ്റെ സഹപ്രവർത്തകയുമായുള്ള പ്രണയം കുട്ടിയുടെ പഠനത്തെ പോലും ബാധിച്ചു. യുവതിയുടെ സഹോദരിയുടെ ഭാവിക്കും ഇത് പ്രശ്നമായി തീർന്നു.

കാമുകി 1.5 കോടി രൂപ നൽകും; പകരമായി ഭർത്താവിനെ വിവാഹം കഴിക്കാൻ വിട്ടു കൊടുത്ത് യുവതി; വിചിത്രമായ ആ വിവാഹത്തിൻ്റെ കഥ ഇങ്ങനെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികളെ കൗൺസിലിംഗിന് വിളിപ്പിച്ചു. കൂടുതൽ അന്വേഷണത്തിൽ ഭർത്താവിന് തന്റെ പ്രായത്തേക്കാൾ ഒരു വയസ് അധികമുള്ള ഓഫീസിലെ സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാനും കാമുകിയൊടൊപ്പം താമസിക്കാനും ഭർത്താവും ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, വിവാഹമോചനം നൽകാൻ ഭാര്യ വിസമ്മതിച്ചു. ഒന്നിലധികം കൗൺസിലിംഗ് സെഷനുകൾക്ക് ശേഷമാണ് ദമ്പതികൾ വേർപിരിയാൻ ധാരണയിലെത്തിയത്.

ഭർത്താവുമായി ബന്ധമുള്ള സ്ത്രീ തന്റെ അപാർട്മെന്റും 27 ലക്ഷം രൂപയും കൈമാറാൻ സമ്മതിച്ച ഏക വ്യവസ്ഥയിൽ ഭർത്താവിനെ ഉപേക്ഷിക്കാൻ ഭാര്യയും സമ്മതം മൂളി. നല്ല ബന്ധം പങ്കിടാത്ത ഒരാളുമായി താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കൗൺസിലറോട് ഭാര്യ പറഞ്ഞു. പകരം, തന്റെ പെൺമക്കളെ പരിപാലിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഭർത്താവിനെ ഉപേക്ഷിക്കാൻ ഭാര്യ തീരുമാനിക്കുകയായിരുന്നു.

Keywords:  News, National, Love, Husband, Top-Headlines, Trending, House, Bhopal, Madhya Pradesh, Woman lets husband marry his lover in exchange for Rs 1.5 crore.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia