city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീകൃഷ്ണ മഠത്തില്‍ നിസ്‌കാരത്തിന് സൗകര്യം ഒരുക്കിയതിനെതിരെ ശ്രീരാമ സേന; മുസ്ലിങ്ങള്‍ നിസ്‌കരിച്ചതിനാല്‍ മഠം അശുദ്ധമായെന്നും, ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കണമെന്നും ഹിന്ദു ജന ജാഗ്രതാ സമിതി

ഉഡുപ്പി: (www.kasargodvartha.com 01/07/2017) ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ മുസ്ലിങ്ങള്‍ക്ക് നോമ്പുതുറ സംഘടിപ്പിച്ചതിനും, നിസ്‌കരിക്കാന്‍ സൗകര്യം നല്‍കിയതിനുമെതിരെ ശ്രീരാമ സേനയും, ഹിന്ദു ജന ജാഗ്രതാ സമിതിയും വീണ്ടും രംഗത്ത്. മഠത്തില്‍ ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജൂലൈ രണ്ടിന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ശ്രീരാമ സേനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇഫ്താര്‍ സംഘടിപ്പിച്ചതില്‍ തങ്ങള്‍ മഠാധിപതി പേജാവര്‍ ശ്രീവിശ്വേശതീര്‍ഥയെ എതിര്‍ക്കുന്നില്ല. എന്നാല്‍ മഠത്തില്‍ മുസ്ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു- ശ്രീരാമ സേന സെക്രട്ടറി മോഹന്‍ ഭട്ട് പറഞ്ഞു. മഠവുമായും, സ്വാമിയുമായും ചെറുപ്പകാലത്ത് തന്നെ തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. എല്ലാ മുസ്ലിങ്ങളും ബീഫ് കഴിക്കുന്നുവെന്ന അഭിപ്രായക്കാരനല്ല താന്‍. ബീഫ് കഴിക്കുന്ന ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ലെന്നും ഭട്ട് പറഞ്ഞു.

മഠം അശുദ്ധമായി, ഗോ മൂത്രം കൊണ്ട് ശുദ്ധീകരിക്കണം- ഹിന്ദു ജാഗ്രതാ സമിതി

മുസ്ലിങ്ങള്‍ നിസ്‌കരിച്ചതോടെ മഠം അശുദ്ധമായെന്നും, അതുകൊണ്ട് ഗോമൂത്രം കൊണ്ട് ശുദ്ധി വരുത്തണമെന്നും ഹിന്ദു ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. മഠത്തില്‍ ഇഫ്താര്‍ ഒരുക്കിയത് ഹിന്ദു സമൂഹത്തെയാകെ വിഷമിപ്പിച്ചു. ഡൈനിംഗ് ഹാളില്‍ നിസ്‌കരിച്ചത് മൂലം അവിടെ അശുദ്ധമായെന്നും, ഗോമൂത്രം ഉപയോഗിച്ച് ശുദ്ധിവരുത്തണമെന്നും ഹിന്ദു ജാഗ്രതാ സമിതി കണ്‍വീനര്‍ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണ മഠത്തില്‍ നിസ്‌കാരത്തിന് സൗകര്യം ഒരുക്കിയതിനെതിരെ ശ്രീരാമ സേന; മുസ്ലിങ്ങള്‍ നിസ്‌കരിച്ചതിനാല്‍ മഠം അശുദ്ധമായെന്നും, ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കണമെന്നും ഹിന്ദു ജന ജാഗ്രതാ സമിതി

ഇക്കാര്യത്തില്‍ സ്വാമി മാപ്പു പറയണം. ശ്രീരാമ സേന നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന് പിന്തുണ നല്‍കും. ഹിന്ദു ജാഗ്രതാ സമിതി മഠത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം പേജാവര്‍ സ്വാമിയെ അധിക്ഷേപിച്ച വിവേക് ഹന്ദേമണിയെ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം നോമ്പ് തുറ സംഘടിപ്പിച്ചതില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടിലാണ് സ്വാമി. ഈ സാഹചര്യത്തിലാണ് ഹിന്ദുത്വ സംഘടനകള്‍ സ്വാമിക്കും മഠത്തിനുമെതിരെ തിരിഞ്ഞത്. സാമൂഹ്യമാധ്യമങ്ങളില്‍ പേജാവര്‍ സ്വാമിയെ തെറിവിളിച്ചും അധിക്ഷേപിച്ചും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. അതേസമയം, ദീര്‍ഘവീക്ഷണമുള്ളയാളാണ് സ്വാമിയെന്നും ഒന്നും മുന്നില്‍ കാണാതെ ഇത്തരം നടപടി സ്വീകരിക്കില്ലെന്നും യുവ ബ്രിഗേഡ് സ്ഥാപകന്‍ ചക്രബര്‍ത്തി സൂളിബലെ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക സംഘടനകളും, മറ്റു സംഘടനകളും പേജാവര്‍ മഠാധിപതിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഈ വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ അനുകൂലിച്ചോ, എതിര്‍ത്തോ രംഗത്ത് വന്നിട്ടില്ലയെന്നത് ശ്രദ്ധേയമാണ്.

Keywords : Udupi, Mangalore, National, Trending, Top-Headlines, News, We respect Pejawar Swamiji, but Namaz offered in Math hurt us: Sri Rama Sene.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia