വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നു: വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: (www.kasargodvartha.com 02.05.2021) കേരള സംസ്ഥാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് എല്‍ ഡി എഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. ഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതായും വി എസ് കൂട്ടിച്ചേര്‍ത്തു.
വി എസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള്...
Posted by VS Achuthanandan on Saturday, 1 May 2021