ഇത് ജനങ്ങളുടെ മഹാമനസ്‌ക്കത; സ്ഥാനാര്‍ഥികള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ കര്‍മ്മനിരതരായി വോട്ടര്‍മാര്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.11.2020) മുന്‍ തെരഞ്ഞെടുപ്പ് സമയത്ത് ടാറിട്ട റോഡ് തരാം എന്ന് പറഞ്ഞു പറ്റിച്ചു. കിട്ടാത്ത റോഡില്‍ കൂടി വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ നാട്ടുകാര്‍ കൂട്ടമായി റോഡ് നന്നാക്കി കൊണ്ട് വേറിട്ട പ്രതിഷേധം നടത്തി. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയിലാണ് വാഗ്ദാന ലംഘനത്തിന് നാട്ടുകാര്‍ റോഡ് നന്നാക്കി പ്രതിഷേധിച്ചത്.
കാലങ്ങളായി പറഞ്ഞു പറ്റിച്ചു വോട്ട് വാങ്ങി വിജയിച്ചു പോകുന്നവര്‍ ഇത്തവണയും വോട്ട് ചോദിച്ചെത്തുമെന്ന് ഞങ്ങള്‍ക്ക് അറിയാം... റോഡിലെ കുഴിയില്‍ വീണാല്‍ ഞങ്ങള്‍ക്കാണ് അതിന്റെ നാണക്കേട്.... കോളനിക്കാര്‍ക്ക് ഒരു മര്യാദ ഉണ്ടല്ലോ...
മുടന്തേന്‍ പാറ കോളനിയിലെ ഉമേഷ് എന്ന യുവാവ് ഇത് പറയുമ്പോള്‍ മുഖത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടി കാരോടുമുള്ള അമര്‍ഷം വ്യക്തം. മുടന്തേന്‍ പാറ കോളനിയിലേക്ക് പഞ്ചായത്ത് റോഡ് ഉണ്ടെങ്കിലും ഇവിടുത്തു കാര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന മുടന്തന്‍പാറ കരുവങ്കയം റോഡ് നിര്‍മ്മാണമാണ് ഇപ്പോഴും പൂര്‍ത്തിയാവാതെ കിടക്കുന്നത്.
ഈ റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും എന്ന് പറഞ്ഞു ഇവിടെ നിന്നും വോട്ട് വാങ്ങി വിജയിച്ചവര്‍ തുടര്‍ച്ചയായി 15 വര്‍ഷം ഈ വാര്‍ഡിനെ പഞ്ചായത്തില്‍ പ്രതിനിധീകരിച്ചു. കുടിവെള്ളവും ഇവര്‍ കോളനിക്കാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതില്‍ പ്രധിഷേധിച്ചാണ് മുടന്തേന്‍ പാറ കോളനിയിലെ നാങ്ക ദ്രാവിഡ കള്‍ച്ചറല്‍ സൊസൈറ്റി എന്ന കൂട്ടായ്മ പ്രവര്‍ത്തകര്‍ ബുധനാഴ്ച കരുവങ്കയം റോഡിലെ കുഴികള്‍ കല്ലും മണ്ണുംനിറച്ചു മിനുക്കിയത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളെയും ഇവര്‍മുടന്തേന്‍ പാറയിലേക്കു ക്ഷണിക്കുകയാണ്. പി കെ ഉമേഷ്, രഘവന്‍, മനോജ്, കുഞ്ഞിരാമന്‍, ഉഷ തുടങ്ങിയവര്‍ റോഡ് നവീകരണത്തിന് നേതൃത്വം നല്‍കി.
Keywords: Vellarikundu, news, Kerala, Kasaragod, Road, election, Trending, Protest, Voters to prevent candidates from falling into the pit