വനിതാ സ്ഥാനാര്‍ത്ഥിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമമെന്ന് യുഡിഎഫ്
ചെറുവത്തൂര്‍: (www.kasargodvartha.com 06.12.2020) വനിതാ സ്ഥാനാര്‍ത്ഥിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമം നടത്തിയതായി യു ഡി എഫിന്റെ പരാതി. രണ്ടാം വാര്‍ഡായ മടക്കര തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നഫീസത്ത് നാസറിനും കുടുംബത്തിനും നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായതായി പരാതിപ്പെട്ടത്. പരിക്കേറ്റ നഫീസത്തിനെയും, ഭര്‍ത്താവ് നാസറിനെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശീക നേതാവിന്റെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം സിപിഎമ്മുകാര്‍ വീട്ടിലെത്തി വധ ഭീഷണി മുഴക്കുകയും, വീട്ടിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുകയും, ശാരീരികമായി അക്രമിക്കുകയും ചെയ്തതായി ആശുപത്രിയില്‍ കഴിയുന്നവര്‍ വ്യക്തമാക്കി.
വിവരമറിഞ്ഞെത്തിയ അയല്‍വാസിയായ രൂപേഷിന്റെയും, ജില്ലാ പഞ്ചായത്തില്‍ ചെറുവത്തൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന ടിസിഎ റഹ് മാന്റെയും സാന്നിദ്ധ്യത്തിലും വധ ഭീഷണി തുടരുകയായിരുന്നുവെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു.
യുഡിഎഫ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും, പരാജയം മണത്ത് സിപിഎമ്മുകാര്‍ ആക്രമം നടത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, യു ഡി എഫ് നേതാക്കളായ കരിമ്പില്‍ കൃഷ്ണന്‍, എ ജി സി ബശീര്‍, ടി കെ സി കായിഞ്ഞി ഹാജി, വി കെ പി ഹമീദലി, കെ വി സുധാകരന്‍, പൊറായ്ക്ക മുഹമ്മദ് ഹാജി, ഒ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Keywords: Cheruvathur, news, Kerala, Kasaragod, CPM, UDF, complaint, Trending, UDF has accused the CPM of attacking the woman candidate and her family