city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ മേനി പറച്ചില്‍ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി: യു സി രാമന്‍

കോഴിക്കോട്: (www.kvartha.com 27.05.2020) മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പരീക്ഷയെഴുതിക്കുകയാണ് കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നതെന്നും ഇത്രയും വെല്ലുവിളികള്‍ നിറഞ്ഞ കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും സമ്മര്‍ദ്ധത്തിലാക്കി അപായപ്പെടുത്തുകയാണ് പിണറായി സര്‍ക്കാരെന്നും മുന്‍ എം എല്‍ എ യു സി രാമന്‍ ആരോപിച്ചു.

നിരന്തരം മാറ്റിവയ്ക്കപ്പെട്ട പരീക്ഷകള്‍ക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയെന്ന് മേനി നടിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെയും. രക്ഷിതാക്കളെയും അപമാനിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി മൂന്ന് ലെയര്‍ മാസ്‌ക്ക് എന്ന നിര്‍ദ്ദേശം ലംഘിച്ച് നിലവാരമില്ലാത്ത വലപോലുള്ള തുണികളിലുള്ള മാസ്‌കാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. നിലവാരമുള്ള മാസ്‌ക് വിതരണം ചെയ്യേണ്ട   സര്‍ക്കാര്‍ എന്‍.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ് ചെയ്തത്. സാനിറ്റൈസര്‍, കയ്യുറകള്‍ എന്നിവ പോലും സ്‌ക്കൂള്‍ അധികൃതര്‍ കണ്ടെത്തേണ്ട ദുരവസ്ഥയിലേക്ക് സര്‍ക്കാര്‍ തള്ളിവിടുകയാണ് ചെയ്തതെന്നും യു സി രാമന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ മേനി പറച്ചില്‍ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി: യു സി രാമന്‍

എല്ലാ സുരക്ഷാ സംവിധാനങ്ങളും അവകാശപ്പെട്ടവര്‍ വിദ്യാര്‍ത്ഥി സമൂഹത്തോടും, അധ്യാപക രക്ഷാകര്‍തൃ സമൂഹത്തോടും വഞ്ചനയാണ് നടത്തിയത്. അധ്യാപകരെ അവഹേളിച്ചവരും അപഹസിച്ചവരും അധ്യാപകരുടെ ചുമലില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഏല്‍പ്പിച്ച് തടിയൂരാന്‍ ശ്രമിക്കുന്നതും കോവിഡ് കാലത്തെ സര്‍ക്കാര്‍ മേനി നടിക്കുന്ന പരീക്ഷയുടെ അവസ്ഥയാണ്. സര്‍ക്കാര്‍ സുരക്ഷയുടെ നിയമ ലംഘനമാണ് നടത്തിയത്. കൊറോണയുടെ സാമൂഹ്യ വ്യാപനം തടയേണ്ട സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സംവിധാനം പോലും ഏര്‍പ്പെടുത്തിയില്ല.
വിദ്യാര്‍ത്ഥികളെ മാരക രോഗത്തിലേക്ക് തള്ളിവിടുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടി. രക്ഷകര്‍ത്താക്കളെയും കുട്ടികളെയും മാത്രമല്ല സര്‍ക്കാര്‍ വഞ്ചിക്കുന്നത് അധ്യാപക സമൂഹത്തെ കൂടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords:  Kerala, news, Students, Examination, Trending, UC Raman against Examination

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia