യുഎഇയില്‍ 1,209 പേര്‍ക്ക് കൂടി കോവിഡ്; 680 പേര്‍ രോഗമുക്തി, 4 മരണം
Nov 16, 2020, 17:56 IST
അബൂദബി: (www.kasargodvartha.com 16.11.2020) യുഎഇയില്‍ 1,209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,51,554 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 680 പേര്‍ രോഗമുക്തരായി. രാജ്യത്ത് 1,43,932 പേരാണ് ഇതിനോടകം രോഗമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 534 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 7,088 രോഗികള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 84,154 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.