കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ പോലീസുകാരന്‍ കൊലപ്പെടുത്തിയ സംഭവം; വൈറ്റ് ഹൗസില്‍ പ്രതിഷേധം അണപൊട്ടി, ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയെന്ന് റിപോര്‍ട്ട്
Jun 1, 2020, 11:13 IST
വാഷിങ്ടണ്‍: (www.kasargodvartha.com 01.06.2020) കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ പോലീസുകാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വൈറ്റ് ഹൗസില്‍ പ്രതിഷേധം അണപൊട്ടി. ഇതോടെ ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയതെന്നാണ് റിപോര്‍ട്ട്. തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.
മെയ് 25നാണ് മിനിയപ്പൊലിസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പോലീസ് പിടിയില്‍ ദാരുണമായി മരിച്ചത്. ഇതിനു പിന്നാലെ 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന ക്യാമ്പെയിന്‍ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Keywords: World, news, Top-Headlines, Trending, Trump took shelter in White House bunker as protests raged
< !- START disable copy paste -->