ചെലർത് റെഡ്യാവും ചെലർത് റെഡ്യാവില്ല, ഇന്റത് റെഡ്യായില്ല; അമളി പറ്റിയപ്പോൾ 'നൈസായി തടിയൂരിയ' ഫായിസിന്റെ വാക്യം ഏറ്റെടുത്ത് ട്രോളന്മാർ; ഒപ്പം പിണറായിക്കിട്ട് കൊട്ടി ടി സിദ്ദിഖും; വീഡിയോ
Jul 27, 2020, 13:35 IST
മലപ്പുറം: (www.kasargodvartha.com 27.07.2020) പേപ്പർ കൊണ്ട് പൂവുണ്ടാകുന്ന വീഡിയോയുമായി വന്ന മലപ്പുറത്തുകാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ അവന്റെ വാക്യം ഏറ്റെടുത്ത് ട്രോൾ ലോകവും. കഴിഞ്ഞ ദിവസമാണ് നമുക്ക് പേപ്പർ കൊണ്ട് പൂവുണ്ടാകാം എന്ന് പറഞ്ഞ് ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസിന്റെ വീഡിയോ വൈറലായത്.
പേപ്പർ പലരീതികളിൽ മടക്കി പെൻസിൽ കൊണ്ട് വരച്ച് കത്രിക കൊണ്ട് മുറിച്ചാണ് ഫയാസ് പൂവുണ്ടാക്കാൻ പഠിപ്പിക്കുന്നത്. ഇതിന്റെ ഓരോ ഘട്ടങ്ങളും മലപ്പുറം ഭാഷയിൽ വളരെ നന്നായി ഈ കൊച്ചു മിടുക്കൻ പറഞ്ഞു തരുന്നുണ്ട്.
എന്നാൽ വീഡിയോയുടെ ക്ലൈമാക്സ് വളരെ രസകരമാണ്. ഇത് തന്നെയാണ് വീഡിയോയെ വൈറലാക്കിയത്.
പൂവുണ്ടാകുന്ന ഘട്ടങ്ങളെല്ലാം കഴിഞ്ഞ് പൂവിന്റെ മടക്കുകളെലാം തുറന്നപ്പോൾ പൂവിന് പകരം അവന് ലഭിച്ചത് മറ്റെന്തോ ആകൃതിയാണ്. എന്നാൽ അവൻ ചമ്മുകയോ പരിഭ്രാന്തി കാണിക്കുകയോ ചെയ്യാതെ 'ചെലർത് റെഡ്യാവും ചെലർത് റെഡ്യാവില്ല ഇന്റത് റെഡ്യായില്ല, നമ്മക്കൊരു കൊഴപ്പോയില്ല' എന്ന് പറഞ്ഞ് കാര്യം അവസാനിപ്പിക്കുകയാണ് ചെയ്തത്.
അവന്റെ ഈ വാക്യമാണ് ട്രോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം മുഖ്യ മന്ത്രി പിണറായി വിജയനെ ട്രോളി കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖും രംഗത്തെത്തി.
അവന്റെ ഈ വാക്യമാണ് ട്രോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം മുഖ്യ മന്ത്രി പിണറായി വിജയനെ ട്രോളി കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖും രംഗത്തെത്തി.














