city-gold-ad-for-blogger

'നിനക്കെന്താ മിന്നലടിച്ചിട്ട് ഭ്രാന്തായോ?'; വൈറലായി 'മിന്നല്‍ മുരളി'യുടെ 'ഇടിവെട്ട്' ട്രെയിലര്‍

കൊച്ചി: (www.kasargodvartha.com 28.10.2021) ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മിന്നല്‍ മുരളി'യുടെ ട്രെയിലര്‍ പുറത്തിറക്കി. 'ഗോദ'യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

മലയാളത്തിലെ ആദ്യ സൂപെര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ജയ്‌സണ്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്‌സണ്‍ സൂപെര്‍ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. 

'നിനക്കെന്താ മിന്നലടിച്ചിട്ട് ഭ്രാന്തായോ?'; വൈറലായി 'മിന്നല്‍ മുരളി'യുടെ 'ഇടിവെട്ട്' ട്രെയിലര്‍

ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. വീകെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ശാന്‍ റഹ് മാന്‍. 

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Trending, Trailer of new Tovino Thomas' movie Minnal Murali released

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia