മാലിക് ദീനാറിൽ പ്രാർത്ഥനയ്ക്കെത്തുന്നവർക്ക് ഇനി കുതിരകുളമ്പടിയും കേൾക്കാം; കുതിരയെ നേർചയായി നൽകിയത് കർണാടകയിലെ വ്യാപാരി
Jan 5, 2021, 18:07 IST
കാസർകോട്: (www.kasargodvartha.com 05.01.2021) കേരളത്തിലും പുറത്തും അറിയപ്പെടുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ മാലിക് ദീനാറിൽ പ്രാർത്ഥനയ്ക്കെത്തുന്നവർക്ക് ഇനി കുതിരകുളമ്പടിയും കേൾക്കാം. കഴിഞ്ഞ ദിവസം കർണാടക തുംകൂരിലെ ചെറുകിട വ്യാപാരിയായ ശംസീർ പള്ളിക്ക് നേർച്ചയായി നൽകിയത് കുതിരയെയാണ്.
വളർത്തുമൃഗങ്ങളായ ആട്, കോഴി തുടങ്ങിയവയും പണവും സ്വർണവും വെള്ളിയും നേർച്ചയായി നൽകാറുണ്ടെങ്കിലും പള്ളിയിൽ കുതിരയെ കിട്ടിയത് ആദ്യമായാണെന്ന് മാലിക് ദീനാർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് ബശീർ വോളിബോൾ കാസർകോട് വാർത്തയോട് പറഞ്ഞു. തൻ്റെ ബിസിനസ് അഭിവൃദ്ധി ഉദ്ദേശിച്ചാണ് ശംസീറിനെ മാലിക് ദീനാറിലേക്ക് കുതിരയെ നേർച്ചയായി നൽകാൻ പ്രേരിപ്പിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ ബേക്കലിൽ കുതിര സവാരി നടത്തി വരുന്ന നാട്ടുകാരനായ മുസ്തഫ വഴിയാണ് ശംസീർ കുതിരയെ വാങ്ങി നൽകിയത്.
സാധാരണ നേർച്ചയായി ലഭിക്കുന്നവ ലേലം ചെയ്ത് കൊടുക്കുകയാണ് പതിവ്. എന്നാൽ അപൂർവ്വമായി നേർച്ചയായി ലഭിച്ച കുതിരയെ തൽക്കാലം ആർക്കും കൊടുക്കണ്ടെന്നും പോറ്റി വളർത്താനുമാണ് തീരുമാനമെന്നുമാണ് പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതിന്നായി വനം വകുപ്പിന്റെ നിർദ്ദേശങ്ങളും ഉപദേശവും തേടും.
ചരിത്രപ്രസിദ്ധമായ മാലിക് ദീനാർ പള്ളി അറേബ്യയിൽ നിന്ന് കപ്പൽ കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവുമാണ് പണിതത്. കേരളത്തിലും ദക്ഷിണ കർണാടകയിലുമായി പത്ത് പള്ളികൾ പണിതുയർത്തി. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദാണ് മാലിക് ഇബ്നു ദീനാർ പണിത പ്രഥമ ദേവാലയം. എട്ടാമത്തെ പള്ളിയാണ് കാസർകോട്ടേത്. ഇവിടെ ദിനംപ്രതി നൂറുകണക്കിന് വിശ്വാസികളാണ് തീർത്ഥാടനത്തിനും മാലിക് ഇബ്നു ദീനാർ അന്ത്യവിശ്രമം കൊള്ളുന്ന മഖാമിൽ സിയാറത്തിനുമായി എത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരെ വിശ്വാസികൾ ഇവിടെ എത്തുന്നുണ്ട്.
പള്ളി പരിപാലനത്തിനും മറ്റുമായി ജോലിക്കാർ ഉള്ളത് കൊണ്ടാണ് കുതിരയെ ഇവിടെ തന്നെ സംരക്ഷിക്കാൻ തൽക്കാലം തീരുമാനമെടുത്തിരിക്കുന്നത്. കുതിരയ്ക്ക് മേയാൻ പള്ളി പരിസരത്ത് തന്നെ ഇഷ്ടം പോലെ സ്ഥലമുണ്ട്. പുല്ലും ധാരാളമുണ്ട്. കുതിരയ്ക്ക് വേണ്ടിയുള്ള മെനു കുതിര വളർത്തുകരോട് ചോദിച്ച് മനസ്സിലാക്കിയാണ് നൽകുന്നത്. കുതിര ഒരു അലങ്കാരമായി മാറുമെന്നതാണ് രണ്ട് ദിവസം കൊണ്ട് ജോലിക്കാർക്കും ബോധ്യമായിരിക്കുന്നത്.
പ്രാർത്ഥനയ്ക്കെത്തുന്നവർക്ക് കുതിര ഒരു കൗതുക കാഴ്ചയായി മാറിയിട്ടുണ്ട്. കുട്ടികളും മറ്റും കുതിരയ്ക്കടുത്ത് നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നു. നിരവധി പേരാണ് നേർച്ചയായി ലഭിച്ച കുതിരയെ കാണാൻ ഇവിടെ എത്തിയത്. മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിയാണ് കുതിരയെ ശംസീറിൽ നിന്നും ഏറ്റുവാങ്ങിയത്.

Keywords: Kasaragod, Malik deenar, Thalangara, Top-Headlines, Trending, News, Kerala, Masjid, Horse, Hoofbeats, Pray, Donate, Those who come to pray at the Malik Deenar can now hear the hoofbeats.