city-gold-ad-for-blogger

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചയാൾ ഒരു മണിക്കൂറിനുള്ളിൽ മരിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെ വന്നയാൾ മുങ്ങി; മരിച്ചയാളെ തിരിച്ചറിയാനായില്ല

കാഞ്ഞങ്ങാട്:  (www.kasargodvartha.com 15.10.2020) കടുത്ത പനിയെതുടർന്നു ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിയ യുവാവ് മരിച്ചു. ഷാജി (46) ഫാത്തിമ ക്വാട്ടേഴ്സ്, ആവിക്കര എന്ന വിലാസമാണ് കൂടെ വന്നയാൾ നൽകിയിരുന്നത്. ഷാജി ഒരു മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്തതോടെ നടത്തിയ ടെസ്റ്റിൽ ഇദ്ദേഹത്തിനു കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു.

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചയാൾ ഒരു മണിക്കൂറിനുള്ളിൽ മരിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെ വന്നയാൾ മുങ്ങി; മരിച്ചയാളെ തിരിച്ചറിയാനായില്ല




അതിനിടെ ഷാജിയുടെ കൂടെവന്നയാൾ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. പിന്നിട് ആശുപത്രിയിൽ നൽകിയ വിലാസത്തിൽ ഹോസ്ദുർഗ് പോലീസ് വാർഡ് കൗൺസിലർ നാരായണന്റെ സഹായത്തോടെ ആവിക്കരയിലെ ക്വാട്ടേഴ്സുകളിൽ അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാൾ ഇവിടെ താമസിക്കുന്നില്ലെന്ന വിവരമാണ് ലഭിച്ചത്.


Keywords: Kasaragod, Kerala, News, Kanhangad, Hospital, COVID-19, Death, Fever, Trending,  The man, who was rushed to hospital with a high fever, and COVID died within an hour; The deceased could not be identified

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia