'കൊന്നവർക്കും, കൊല്ലിച്ചവർക്കും തൂക്കുകയർ തന്നെ കിട്ടണം'; സുപ്രീം കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കൃപേഷിൻ്റെയും ശരത്ത് ലാലിൻ്റെയും കുടുംബാംഗങ്ങൾ
Dec 2, 2020, 09:53 IST
കാസർകോട്: (www.kasargodvartha.com 02.12.2020) പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊന്നവർക്കും, കൊല്ലിച്ചവർക്കും തൂക്കുകയർ തന്നെ കിട്ടണമെന്നാണ് പ്രാർത്ഥനയെന്നും സുപ്രീം കോടതി വിധി ഇതിന് സഹായിക്കട്ടെയെന്നും ഇരുവരുടെയും കുടുംബങ്ങൾ പറഞ്ഞു.
സി ബി ഐ അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും കേസ് ഡയറി നൽകാതെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ വരെ അപ്പീൽ നൽകിയ സർക്കാരിനേറ്റ തിരിച്ചടിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായ വിധിയെന്നും കൃപേഷിൻ്റെ പിതാവ് കൃഷണനും ശരത്ത് ലാലിൻ്റെ പിതാവ് ഗംഗാധരനും പറഞ്ഞു.
Keywords: Kerala, News, Kasaragod, Periya, Murder, Youth-congress, Worker, Family, Court, Court order, CBI, Government, Top-Headlines, Trending, Kripesh, Sharathlal, The killers and supporters should be hanged; Family members of Kripesh and Sarath Lal say they are hopeful of a Supreme Court verdict.