city-gold-ad-for-blogger

ഹൃദയനൊമ്പരം ഈ കാഴ്ച... കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഖബറടക്കി

കാസര്‍കോട്: (www.kasargodvartha.com 22.07.2020) കോവിഡ് ബാധിച്ച് മരിച്ച ഖൈറുന്നിസയുടെ മൃതദേഹം ഖബറടക്കി. ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറക്കചടങ്ങ് നടന്നത്. മൊയ്തീന്‍ കൊല്ലമ്പാടിയുടെ നേതൃത്വത്തില്‍ അബ്ദുല്‍ ഖാദര്‍ കെ എ, എ എം അബ്ദുല്ല, സുലൈമാന്‍, നൗഷാദ് കെ എം, ടി എ സിദ്ദീഖ് എന്നിവരാണ് ഖബറടക്കം നടത്തിയത്.
ഹൃദയനൊമ്പരം ഈ കാഴ്ച... കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഖബറടക്കി

അഞ്ച് ദിവസം മുമ്പാണ് പനി ബാധിച്ച ഖൈറുന്നിസയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ പരിശോധന നടത്തിയപ്പോള്‍ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.



Keywords: Kasaragod, News, Kerala, COVID-19, Death, Trending, Top-Headlines, The body of the housewife who died of covid was buried

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia