അബ്ദുര്‍ റഹ് മാന്‍ ഔഫിന്‍റെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഖബറടക്കി
Dec 24, 2020, 21:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2020) അബ്ദുര്‍ റഹ് മാന്‍ ഔഫിന്‍റെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഖബറടക്കി. നിരവധി പേരാണ് മൃതദേഹം കാണാനായി എത്തിയത്. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ്
ഔഫ് കൊല്ലപ്പെട്ടത്. ഇരു സംഘങ്ങൾ തമ്മിൽ സംഘർഷം നടന്നതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ലീഗ് പ്രവർത്തകനായ പ്രതി ഇർശാദിൽ നിന്ന് മൊഴി എടുത്താല്‍ മാത്രമേ സംഭവത്തിൻ്റെ നിജസ്ഥിതി വ്യക്തമാകൂ. ഇപ്പോൾ ഐ സി യു വിലുള്ള ഇർശാദിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്നും പൊലീസ് ചീഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ദ്ധ പോസ്റ്റ്മോർടത്തിന് ശേഷം ഔഫിന്‍റെ മൃതദേഹം കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് എത്തിച്ചു. എസ് വൈ എസ് പ്രവർത്തകൻ കൂടിയായ അബ്ദുര്‍ റഹ് മാൻ ഔഫിന് പരിയാരത്ത് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ആശുപത്രിയിലും വീട്ടിലുമായി സുന്നി നേതാക്കളുടെ നിര തന്നെ എത്തിയുരുന്നു.
പരിയാരത്ത് നിന്ന് വിലാപയാത്രയായി ജില്ലാ അതിർത്തിയിൽ എത്തിച്ച മൃതദേഹം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, മുൻ എം പി പി കരുണാകരൻ, ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ, സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റര്‍, കെ പി സതീഷ് ചന്ദ്രൻ, ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് തുടങ്ങി നിരവധി സി പി എം-ഐ എന്‍ എല്‍ തുടങ്ങിയ എല്‍ ഡി എഫ്‍ നേതാക്കളുടെ അകമ്പടിയോടെ കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, അലാമിപള്ളി, പുതിയകോട്ട, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് എന്നീ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ചു.
7:30 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നൂറ് കണക്കിന് പേര്‍ വീട്ടിലും മൃതദേഹം ഒരു നോക്ക് കാണാനെത്തിയിരുന്നു. പൊതുദർശനത്തിന് ശേഷം കാഞ്ഞങ്ങാട് പഴയ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Kasaragod, Murder, SSF, Politics, Political party, Worker, Death, Top-Headlines, Trending, Abdul Rahman Auf, The body of Abdur Rahman Auf was buried after a public viewing.
< !- START disable copy paste -->