city-gold-ad-for-blogger

Medical Report Out | തലശേരിയില്‍ ദമ്പതികളെ അക്രമിച്ച സംഭവം: പൊലീസിനെ കുരുക്കിലാക്കി വൂൻഡ് റിപോര്‍ട്

കണ്ണൂര്‍: (www.kasargodvartha.com) തലശേരിയില്‍ കടല്‍പ്പാലം കാണാനെത്തിയ ദമ്പതികളെ അക്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കുരുങ്ങുന്നു. നേരത്തെ തങ്ങള്‍ പിടികൂടിയ യുവാവിനെ മര്‍ദിച്ചില്ലെന്നു പറഞ്ഞ പൊലീസിന്റെ വാദം പൊളിച്ചടുക്കി കൊണ്ടാണ് ഇപ്പോള്‍ മെഡികല്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് ആരോപണവിധേയരായ തലശേരി എസ് ഐയും എ എസ് ഐയും.

പൊലീസിന്റെ മര്‍ദനത്തിന് തലശേരി പാലയാട് സ്വദേശി പ്രത്യൂഷ് ഇരയായെന്നാണ് വൂൻഡ് (Wound)റിപോര്‍ടിലുള്ളത്. തലശേരി ജെനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് പ്രത്യൂഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യ മേഘയ്ക്ക് പരിക്കൊന്നുമില്ല. നേരത്തെ സംഭവദിവസം രാത്രി പ്രത്യൂഷിനെ പൊലീസ് മര്‍ദിച്ചുവെന്ന് ഭാര്യ മേഘ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാരാക്കിയപ്പോള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Medical Report Out | തലശേരിയില്‍ ദമ്പതികളെ അക്രമിച്ച സംഭവം: പൊലീസിനെ കുരുക്കിലാക്കി വൂൻഡ് റിപോര്‍ട്


എന്നാല്‍ ഇതു സംബന്ധിച്ച് എഴുതി നല്‍കാനാണ് കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബലപ്രയോഗത്തിലൂടെ പ്രത്യൂഷിനെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന ഭാര്യയുടെ ആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തായ മെഡികല്‍ റിപോര്‍ട്.

ദമ്പതികളെ അറസ്റ്റു ചെയ്യുമ്പോള്‍ തങ്ങള്‍ മര്‍ദിച്ചില്ലെന്ന പൊലീസിന്റെ വാദം പൊളിയുന്നതാണ് പുറത്തുവന്നിട്ടുള്ള റിപോര്‍ടെന്നാണ് ഭാര്യ മേഘ പറയുന്നത്. ജീപില്‍ വെച്ചാണ് പ്രത്യൂഷിനെ പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതു സാധൂകരിക്കുന്നവിധത്തിലാണ് പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റുവെന്ന് വൂൻഡ് സര്‍ടിഫികറ്റില്‍ വ്യക്തമാക്കുന്നത്.

Keywords: Thalassery Couple attacked: Prathyush's Medical Report Out, Kannur, News, Trending, Attack, Police, Report, Kerala, Top-Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia