ഇത്തവണത്തെ വിഷു, ഈസ്റ്റര്‍ വിപണിയെ വലയ്ക്കാതെ തമിഴ്‌നാട്; പച്ചക്കറികള്‍ക്ക് വില കൂടിയില്ല
തേവാരം: (www.kasargodvartha.com 14.04.2022) ഇത്തവണത്തെ വിഷു, ഈസ്റ്റര്‍ വിപണിയെ വലയ്ക്കാതെ തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ ഇത്തവണ പച്ചക്കറിക്ക് കാര്യമായ വില വര്‍ധനവ് ഉണ്ടായിട്ടില്ല. ഉല്‍പാദത്തിലുണ്ടായ വര്‍ധനവാണ് വില ഇടിയാന്‍ കാരണം. ഒരു മാസത്തോളമായി പച്ചക്കറിക്ക് തമിഴ്‌നാട്ടില്‍ വിലക്കുറവാണ്. വിഷുക്കാലമെത്തിയപ്പോള്‍ ചുരുക്കം ചിലതിന് മാത്രം വിലകൂടി.
തേവാരത്തെ പച്ചക്കറി മൊത്തച്ചന്തയില്‍ ബുധനാഴ്ച 15 കിലോയുടെ ഒരു പെട്ടി തക്കാളി ലേലത്തില്‍ വിറ്റത് 140 രൂപക്കാണ്. ഏറ്റവും കൂടിയ വില 180 രൂപയും. വഴുതിനങ്ങ ഒരു കിലോയ്ക്ക് എട്ടു രൂപയും. വിഷുവിനെ കണിയൊരുക്കാനുള്ള വെള്ളരിക്ക് കിലോയ്ക്ക് നാലു രൂപയാണ് മൊത്തവില. മലയാളികള്‍ അധികം ഉപയോഗിക്കുന്ന വെണ്ടക്ക, പടവലം, അച്ചിങ്ങപ്പയര്‍ എന്നിവക്ക് മാത്രമാണ് വിഷുക്കാലത്ത് വില കൂടിയത്
തമിഴ്‌നാട്ടിലെ ചില്ലറ വില്‍പന ചന്തകളിലും വില കാര്യമായി ഉയര്‍ന്നിട്ടില്ല. കമ്പത്തെ കര്‍ഷക മാര്‍കറ്റിലെ വില കുറവാണ്. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ എല്ലായിടത്തും ഉല്‍പാദനം കൂടി. കമ്പത്തെ മാര്‍കറ്റില്‍ മാത്രം ബുധനാഴ്ച ചില്ലറ വില്‍പനയ്ക്ക് എത്തിയത് 35 ടന്‍ പച്ചക്കറി. പക്ഷേ പടവലങ്ങയും, വെണ്ടക്കയും, അച്ചിങ്ങയും കിട്ടാനില്ലായിരുന്നു. എല്ലാം കേരളത്തിലേക്ക് കൊണ്ടു പോയെന്നാണ് കച്ചവടക്കാര്‍ പറഞ്ഞത്.
Keywords: News, National, India, Chennai, Vegitable, Vishu, Easter, Festival, Top-Headlines, Business, Trending, Tamilnadu: Vegetable prices slashed in Vishu and Easter season