മുന്‍ മന്ത്രിയുടെ വീട്ടില്‍ ഇരട്ട വിജയത്തിന്റെ മധുരം
കാസർകോട്: (www.kasargodvartha.com 17.12.2020) തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മുന്‍മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ മരുമകള്‍ക്കു പിന്നാലേ മകളും വിജയക്കൊടിപാറിച്ചത് ചെര്‍ക്കളത്ത് ഇരട്ടി മധുരമായി.
ചെര്‍ക്കളത്തിന്റെ ഇളയ മകന്‍ കബീര്‍ ചെര്‍ക്കളത്തിന്റെ ഭാര്യ ജസീമ ജാസ്മിന്‍ ജില്ല പഞ്ചായത്ത് സിവില്‍ സ്‌റ്റേഷന്‍ ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. ജാസ്മിന് 17,177 വോടുകളും തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ബി ജെ പിയിലെ പുഷ്പ ഗോപാലന് 13,612 വോടുകളുമാണ് ലഭിച്ചത്. ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി ഹസീന ടീച്ചര്‍ 8,282 വോടുകള്‍ നേടി.
ചെര്‍ക്കളത്തിന്റെ മകള്‍ മുംതാസ് സമീറ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് കണ്ടുകൊളക്ക വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Trending, Top-Headlines, UDF, BJP, LDF, sweetness of double victory in the house of former minister
< !- START disablecopy paste -->