പൗരത്വ നിയമം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല: സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി
Jan 19, 2020, 13:56 IST
കാസര്‍കോട്: (www.kasargodvartha.com 19.01.2020) മണ്ണിനടിയില്‍ പൊടി പിടിച്ച് കിടന്ന മതേരത്വ ജനാധിപത്യ, ഭരണഘടന ബോധത്തെ പൊടി തട്ടിയെടുത്ത് പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ നിയോഗമായതാണ് കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമം കൊണ്ടുണ്ടായതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി.
രണഘടന പൊളിച്ചെഴുതിക്കൊണ്ടുള്ള ഇത്തരം ഭരണഘടന വിരുദ്ധ നിയമം കൊണ്ട് വരിക വഴി മുസ്ലിം മത ന്യൂനപക്ഷത്തെയാണ് സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നതെങ്കിലും, ഇതൊരു മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമായിട്ടല്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത കണ്ടതെന്നും, ദൂരവ്യാപകമായി ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കാണുന്നത് കൊണ്ടാണ് ദേശവ്യാപകമായി രണ്ടാം സ്വാതന്ത്ര്യത്തിനെന്ന പോലെ ജനം തെരുവിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനകീയ നീതിവേദി സംഘടിപ്പിച്ച പൗരത്വ നിഷേധ പ്രതിഷേധ ജാഥയുടെ സമാപന യോഗം തളങ്കര മാലിക്ക് ദിനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈഫുദ്ദീന്‍ കെ മാക്കോട് അധ്യക്ഷത വഹിച്ചു. കമല്‍ സിനജ്മല്‍, സുലൈമാന്‍ പഴയങ്ങാടി, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, റിയാസ് സി എച്ച് ബേവിഞ്ച, ബഷീര്‍ എന്‍ കെ പള്ളിക്കര, ബഷീര്‍ കുന്നരിയത്ത്, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, സി കെ എം മുനീര്‍, അബ്ദുല്ല മൊഗ്രാല്‍, മുഹമ്മദ് എരിയാല്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് ചാത്തങ്കൈ സ്വാഗതവും ഹാരിസ് ബന്നു നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, news, Protest, Islam, Religion, Trending, Swami Vishwa Badranantha Shakthibodhi on CAA