city-gold-ad-for-blogger

'കേറിവാടാ മക്കളേ...'; കാഞ്ഞങ്ങാട്ടുകാരുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) വാടക മുറികളേക്കാള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടെത്തിയ മത്സരാര്‍ത്ഥികളെ വരവേറ്റത് കാഞ്ഞങ്ങാട്ടെ വീട്ടമ്മമായിരുന്നു. കാസര്‍കോട്ടെ മുന്നൂറോളം വീടുകളിലാണ് കേരളത്തിലെ കലാ പ്രതിഭകളും കൂടെയുള്ളവരും അതിഥികളായി താമസിക്കുന്നത്. ഇതിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വൈറലായി. ഇവരുടെ ഈ പ്രവര്‍ത്തിക്ക് വിവിധ കോണുകളില്‍ നിന്നും അഭിനന്ദപ്രവാഹമാണ്.

'കേറിവാടാ മക്കളേ...'; കാഞ്ഞങ്ങാട്ടുകാരുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫേസ്ബുക്ക് പോസ്റ്റ്:
'കേറിവാടാ മക്കളേ..'
കലോത്സവ മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത് പ്രദേശത്തെ വീടുകളില്‍...

60-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാടെത്തുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത് പ്രദേശത്തെ വീടുകളില്‍. സ്വന്തം ഇഷ്ടതോടെ മുന്നൂറോളം വീട്ടുകാരാണ് തങ്ങളുടെ നാട്ടിലെ കലോത്സവം കൂടാനെത്തിയ കേരളത്തിലെ കലാനക്ഷത്രങ്ങള്‍ക്കും അകമ്പടിക്കാര്‍ക്കും സൗജന്യമായി താമസമൊരുക്കിയിരിക്കുന്നത്. കലോത്സവ ചരിത്രത്തിലെ വ്യത്യസ്തമായ അനുഭവമാണിത്...ഇതിനൊക്കെ അല്ലെ നമ്മള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടത്..

'കേറിവാടാ മക്കളേ...'; കാഞ്ഞങ്ങാട്ടുകാരുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Social-Media, Kanhangad, Top-Headlines, Trending, School-Kalolsavam, State School Kalolsavam; Facebook post goes viral
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia