city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഞങ്ങൾക്ക് വലിയ വിജയം'; ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്

ശ്രീനഗർ: (www.kasargodvartha.com 30.12.2021) ജമ്മു കശ്മീരിലെ അനന്ത്നാഗ്, കുൽഗാം ജില്ലകളിൽ സുരക്ഷാ സേനയുമായുള്ള രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ട് പാകിസ്താൻ പൗരന്മാർ ഉൾപെടെ ആറ് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അനന്ത്‌നാഗിലെ നൗഗാമിലും കുൽഗാം ജില്ലയിലെ മിർഹാമ പ്രദേശത്തുമാണ് സംഭവം നടന്നത്.
              
'ഞങ്ങൾക്ക് വലിയ വിജയം'; ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്
          
'രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ - ഇ - എമിന്റെ ആറ് ഭീകരർ കൊല്ലപ്പെട്ടു. നാല് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പകിസ്താൻ (രണ്ട്), പ്രാദേശിക ഭീകരർ (രണ്ട്). മറ്റ് രണ്ട് ഭീകരരെ തിരിച്ചറിഞ്ഞുവരികയാണ്. ഞങ്ങൾക്ക് ഒരു വലിയ വിജയം' - കശ്മീർ മേഖല ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാറിനെ ഉദ്ധരിച്ച് കശ്മീർ പൊലീസ് വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.

നൗഗാം അനന്ത്‌നാഗിൽ വെച്ചാണ് ആദ്യ ഏറ്റുമുട്ടൽ ആരംഭിച്ചത്, വെടിവെപ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റതായും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരൻ ഉൾപെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. തൊട്ടുപിന്നാലെ, കുൽഗാമിലെ മിർഹാമയിൽ സുരക്ഷാ സേനയുടെ ഓപെറേഷനിടെ ഹ്രസ്വ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.


Keywords: News, Attack, Terror Attack, Top-Headlines, National, Army, Police, Killed, Trending, District, Six terrorists killed in two separate encounters, police said.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia