city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാനായി പുറപ്പെടുന്നതിന് മുമ്പ് ഷെയ്ന്‍ വോണ്‍ കഠിനമായ ഡയറ്റിലായിരുന്നു, രണ്ടാഴ്ച ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം, നെഞ്ചുവേദനയും അമിത വിയര്‍പും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നുവെന്നും മാനേജര്‍ ജെയിംസ് എസ്‌കിന്‍

സിഡ്‌നി: (www.kasargodvartha.com 07.03.2022) തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാനായി പുറപ്പെടുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ കഠിനമായ ഡയറ്റിലായിരുന്നുവെന്ന് മാനേജര്‍ ജെയിംസ് എസ്‌കിന്റെ വെളിപ്പെടുത്തല്‍.

രണ്ടാഴ്ച ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം സ്വീകരിച്ച വോണിന് നെഞ്ചുവേദനയും അമിത വിയര്‍പും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നുവെന്നും മാനേജര്‍ ജെയിംസ് എസ്‌കിന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കായിക ലോകത്തെ ഞെട്ടിച്ച് 52കാരനായ വോണിന്റെ വിടവാങ്ങല്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.

തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാനായി പുറപ്പെടുന്നതിന് മുമ്പ് ഷെയ്ന്‍ വോണ്‍ കഠിനമായ ഡയറ്റിലായിരുന്നു, രണ്ടാഴ്ച ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം, നെഞ്ചുവേദനയും അമിത വിയര്‍പും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നുവെന്നും മാനേജര്‍ ജെയിംസ് എസ്‌കിന്‍

മാനേജരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

'അദ്ദേഹം ഇത്തരം പരിഹാസ്യമായ ഭക്ഷണക്രമങ്ങളില്‍ ഏര്‍പെടുകയും ഒരെണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു. അവിടെ അദ്ദേഹം 14 ദിവസത്തേക്ക് ദ്രാവകങ്ങള്‍ മാത്രം കഴിച്ചു. ഇത് മൂന്നോ നാലോ തവണ ചെയ്തു' എസ്‌കിന്‍ നയന്‍ നെറ്റ് വര്‍കിനോട് പററഞ്ഞു. 'അവന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പുകവലിച്ചിരുന്നു. എനിക്കറിയില്ല, വലിയ ഹൃദയാഘാതം മാത്രമാണ് മരണ കാരണമെന്ന് ഞാന്‍ കരുതുന്നു'- എസ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.

വോണിന്റെ മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് തായ് പൊലീസ് അറിയിച്ചിരുന്നു. വോണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യവാനായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച വോണ്‍ ഭാരം കുറക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തായ്ലന്‍ഡിലെ കോ സാമുയിയില്‍ സുഹൃത്തുക്കളോടൊപ്പം അവധി ആഘാഷിക്കാന്‍ പോയതായിരുന്നു വോണ്‍.

സുഹൃത്തുക്കളില്‍ ഒരാളാണ് വില(Villa) യില്‍ ബോധരഹിതനായ നിലയില്‍ താരത്തെ കണ്ടെത്തിയത്. ലെഗ് സ്പിന്‍ കൊണ്ട് ക്രികറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ന്‍ വോണ്‍. ആസ്‌ട്രേലിയക്കായി 145 ടെസ്റ്റില്‍നിന്ന് 708 വികറ്റുകള്‍ നേടി. ടെസ്റ്റ് വികറ്റ് നേട്ടത്തില്‍ മുത്തയ്യ മുരളീധരന് പിന്നില്‍ രണ്ടാം സ്ഥാനമാണ്. ആസ്ട്രേലിയയ്ക്കായി 194 ഏകദിനങ്ങള്‍ കളിച്ച വോണ്‍ 293 വികറ്റുകള്‍ വീഴ്ത്തി.

ടെസ്റ്റ് കരിയറില്‍ 3,154 റണ്‍സും ഏകദിനത്തില്‍ 1,018 റണ്‍സും നേടി. രണ്ട് ഫോര്‍മാറ്റുകളിലുമായി 1001 വികറ്റുകളാണ് വീഴ്ത്തിയത്. 1000 അന്താരാഷ്ട്ര വികറ്റുകള്‍ തികയ്ക്കുന്ന ആദ്യത്തെ ബൗളറാണ്. 1992ല്‍ സിഡ്നി ക്രികറ്റ് ഗ്രൗന്‍ഡില്‍ ഇന്‍ഡ്യയ്ക്കെതിരെ ടെസ്റ്റില്‍ പന്തെറിഞ്ഞാണ് വോണ്‍ അരങ്ങേറ്റം കുറിക്കുന്നത്. 1992നും 2007നും ഇടയില്‍ 15 വര്‍ഷത്തെ കരിയറിലെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്ക് വിസ്ഡന്റെ നൂറ്റാണ്ടിലെ അഞ്ച് ക്രികെറ്റ് കളിക്കാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

2013ല്‍ അദ്ദേഹത്തെ ഐ സി സി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പെടുത്തി. 1999-ല്‍ ആസ്ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ വോണ്‍ മുന്നിലുണ്ടായിരുന്നു. ആഷസ് പരമ്പരകളില്‍ ഏറ്റവുമധികം വികറ്റ് നേടിയ താരവും മറ്റാരുമല്ല. 195 വികറ്റുകളാണ് വീഴ്ത്തിയത്. ഐ പി എലിന്റെ ആദ്യ സീസനില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു. ആദ്യ സീസനില്‍ തന്നെ കിരീടവും ചൂടി. കളിക്കളത്തിനകത്തും പുറത്തും ഉജ്ജ്വല വ്യക്തിത്വമുള്ള വോണ്‍ കമന്റേറ്റര്‍ എന്ന നിലയിലും വിജയം കണ്ടെത്തി. മത്സരങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്ന വിദഗ്ധരില്‍ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു.

Keywords:  Shane Warne had complained of chest pain and sweating after extreme fluid-only diet prior to his vacation: Manager, Cricket, Sports, Dead, Top-Headlines, World, Trending, News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia