city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്തിലെ നിലവിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു; ചെങ്കള ഡിവിഷനില്‍ നിന്നും എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കും

കാസര്‍കോട്: (www.kasargodvartha.com 17.11.2020) ജില്ലാ പഞ്ചായത്തിലെ നിലവിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. ചങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കും.

കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശാനവാസ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിലും, പ്രവര്‍ത്തന പാരമ്പര്യവും, അര്‍ഹതയും ഉള്ളവര്‍ക്കെതിരെയുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതെന്ന് ശാനവാസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു.

ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും സ്വതന്ത്രനായി എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കും.

പ്രമുഖ കോണ്‍ഗ്രസ് നേതാവും 10 വര്‍ഷം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനാണ് ശാനവാസ് പാദൂര്‍.

കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ആകസ്മിക മരണത്തിന് ശേഷം ഒഴിവുവന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നിന്നും ഉപതെരെഞ്ഞടുപ്പില്‍ ഉജ്വല വിജയം നേടിയാണ് ശാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായത്.

രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് ഭരണം പങ്കിടണമെന്ന കോണ്‍ഗ്രസ് ലീഗ് ധാരണ പാലിക്കാത്തതിനെതിരെ രാജി ഭീഷണിയടക്കം നടത്തിയ ശാനവാസ് പാദൂര്‍. ഉന്നത നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കടുത്ത നടപടിയില്‍ നിന്നും അന്ന് മാറി നിന്നത്.

എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നടക്കം ശാനവാസിനെ തഴഞ്ഞതാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജിയില്‍ കലാശിച്ചത്.

ലീഗിന്റെ സിറ്റിംഗ് സീറ്റായ ചെങ്കള ഡിവിഷനില്‍ നിന്നും ശാനവാസ് പാദൂര്‍ സ്വതന്ത്രനായി എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കുന്നത് ലീഗിനും യു ഡി എഫിനും കടുത്ത തലവേദന സൃഷ്ടിക്കും.

വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഏറെയുള്ള ചെങ്കള ഡിവിഷനില്‍ ശാനവാസ് പാദൂര്‍ യു ഡി എഫിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ജില്ലാ പഞ്ചായത്തിലെ നിലവിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു; ചെങ്കള ഡിവിഷനില്‍ നിന്നും എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കും



Keywords: Kasaragod, News, Kerala, Committee, Congress, LDF, Press Club, Top-Headlines, Trending,  Shanavas Padoor resigns from Congress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia