പിതാവ് പി ബിയുടെ പിൻഗാമിയായി ശഫീഖ് ജില്ലാ പഞ്ചായത്തിൽ
Dec 17, 2020, 17:23 IST
കാസർകോട്: (www.kasargodvartha.com 17.12.2020) അന്തരിച്ച എം എൽ എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി ബി അബ്ദുർ റസാഖിന്റെ മകൻ പി ബി ശഫീഖ് ദേലംപാടി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി പി എമ്മിന്റെ ഈ സിറ്റിംഗ് സീറ്റിൽ സി പി എമ്മിലെ എ പി കുശലനെ (13185) യാണ് ശഫീഖ് (13448) പരാജയപ്പെടുത്തിയത്. ബി ജെ പിയുടെ എം സുധാമ ഗോസാഡ 9997 വോട്ടുകൾ നേടി.
2005 ൽ ഈ ഡിവിഷൻ പ്രതിനിധീകരിച്ചാണ് റസാഖ് ജില്ല പഞ്ചായത്ത് പ്രസിഡണ്ടായത്. തുടർന്ന് 2011ലും2016ലും മഞ്ചേശ്വരം എം എൽ എയായി. യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ സ്ഥാനാർത്ഥികൾ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച ഡിവിഷനാണിത്.