city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പ്രതിരോധത്തിനായി രണ്ടാമത്തെ മെഡിക്കല്‍ സംഘം കാസര്‍കോട്ടേക്ക്; കോട്ടയത്തു നിന്നും യാത്ര തിരിച്ചത് രോഗമുക്തി നേടിയ വൃദ്ധ ദമ്പതികളെ അടക്കം ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കോട്ടയം: (www.kasargodvartha.com 15.04.2020) കോവിഡ് പ്രതിരോധത്തിനായി രണ്ടാമത്തെ മെഡിക്കല്‍ സംഘം കാസര്‍കോട്ടേക്ക്. കോട്ടയത്തു നിന്നും യാത്ര തിരിച്ചത് രോഗമുക്തി നേടിയ വൃദ്ധ ദമ്പതികളെ അടക്കം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഒരു നഴ്‌സിംഗ് അസിറ്റന്റും അടങ്ങുന്ന അഞ്ച് ടീമുകളാണ് കാസര്‍കോട്ടേക്ക് യാത്ര തിരിച്ചത്. 14 ദിവസം ഇവര്‍ കാസര്‍കോട്ട് സേവനമനുഷ്ടിക്കും. സ്വയം സന്നദ്ധത പ്രകടിപ്പിച്ചാണ് ഇവര്‍ കോവിഡ് പ്രതിരോധത്തിനായി രംഗത്തെത്തിയത്.

യാത്രയ്ക്ക് മുമ്പ് ജില്ലാ കലക്ടറും എസ് പിയും അടക്കമുള്ളവര്‍ മെഡിക്കല്‍ സംഘത്തിന് ആത്മവിശ്വാസം പകര്‍ന്ന് നല്‍കാന്‍ മെഡിക്കല്‍ കോളേജില്‍ എത്തി. യാത്രയയപ്പിന് സഹപ്രവര്‍ത്തകരും ബന്ധുക്കളും എത്തിയിരുന്നു. രണ്ടാമത്തെ സംഘം എത്തുന്നതോടെ തിരുവനന്തപുരത്ത് നിന്നും ആദ്യം കാസര്‍കോട്ടെത്തിയ സംഘം തിരികെ മടങ്ങും.
 കോവിഡ് പ്രതിരോധത്തിനായി രണ്ടാമത്തെ മെഡിക്കല്‍ സംഘം കാസര്‍കോട്ടേക്ക്; കോട്ടയത്തു നിന്നും യാത്ര തിരിച്ചത് രോഗമുക്തി നേടിയ വൃദ്ധ ദമ്പതികളെ അടക്കം ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍


Keywords: Kasaragod, Kerala, News, COVID-19, Health, Top-Headlines, Trending, Second medical team coming to Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia