വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ 4 പേരെ പോലീസ് അറസ്റ്റു ചെയ്തു, അറസ്റ്റിലായവരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ അക്രമിച്ച കേസിലുള്‍പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകനും
May 30, 2020, 10:45 IST
വിട്‌ള: (www.kasargodvartha.com 30.05.2020) വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് ജയ് ശ്രീറാം
വിളിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ വിട്‌ളയിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ മര്‍ജിച്ച് ജയ് ശ്രീറാം വിളിപ്പിച്ചത്. ഏപ്രില്‍ 21നാണ് സംഭവം. അക്രമത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. സംഭവം വിവാദമായതോടെയാണ് നാലംഗ അക്രമി സംഘത്തെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തത്.
കന്യാനയിലുള്ള ദിനേശ എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ ഉപ്പള ബായാറില്‍ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ അക്രമിച്ച കേസിലെ പ്രതിയാണ്. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ മദ്രസ അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടും അന്ന് മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആറു പേരെയാണ് അറസ്റ്റു ചെയ്തത്.
മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് ദിനേശ കോടതിയില്‍ ഹാജരായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന കരീം മൗലവി ആഴ്ചകളോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഇനിയും പൂര്‍ണമായും ഭേദമായിട്ടില്ല.
Keywords: Karnataka, news, Top-Headlines, Trending, National, Crime, Sanghparivar attack against Student; 4 arrested
< !- START disable copy paste -->