city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സന്ദീപിന്റെ മരണം: പോലീസിനെതിരായ ആരോപണം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ടൗണ്‍ എസ് ഐ കെ അജിത് കുമാറിനെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി

കാസര്‍കോട്: (www.kasargodvartha.com 07/04/2017) പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) മരിച്ച സംഭവത്തില്‍ പോലീസിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അസൈനാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും.

അന്വേഷണം നടക്കുന്നതിനാല്‍ കാസര്‍കോട് ടൗണ്‍ എസ് ഐ കെ അജിത് കുമാറിനെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. പകരം ചുമതല അഡീഷണല്‍ എസ് ഐ അമ്പാടിക്ക് നല്‍കി. അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. രണ്ട് ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് നല്‍കും. സംഭവത്തില്‍ പോലീസിന് ഒന്നു മറച്ചുവെക്കാനില്ല.

അതേസമയം സന്ദീപിന്റെ മൃതദേഹം കലക്ടര്‍ നിശ്ചയിക്കുന്ന സബ്ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പോലീസ് സ്വമേധയാ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.

Related News: 

സന്ദീപിന്റെ മരണം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍

സന്ദീപിന്റെ മരണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സന്ദീപിന്റെ മരണം: പോലീസിനെതിരായ ആരോപണം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ടൗണ്‍ എസ് ഐ കെ അജിത് കുമാറിനെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി

Keywords : Kasaragod, Youth, Death, Police, Investigation, DYSP, Kerala, Trending, Sandeep, District Police Chief KG Simon, Sandeep's death: Special branch DYSP to investigate. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia