ഫെയ്‌സ്ബുകിന് റഷ്യ നിയന്ത്രണം ഏര്‍പെടുത്തിയത് എന്തിന്?
Feb 26, 2022, 11:41 IST
മോസ്‌കോ: (www.kasargodvartha.com 26.02.2022) റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം റഷ്യ ഫെയ്‌സ്ബുകിന് നിയന്ത്രണം ഏര്‍പെടുത്തിയത്. ഇതിന് പിന്നിലെ കാരണവും റഷ്യ വ്യക്തമാക്കിയിരുന്നു. അമേരികന്‍ സമൂഹ മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടെന്റുകള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. നടപടിയോട് മെറ്റ പ്രതികരിച്ചിട്ടുണ്ട്.
ഫെയ്സ്ബുകിന്റെ മാതൃ കമ്പനിയായ മെറ്റയോട് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാല്‍ സര്‍കാരിന്റെ ആവശ്യം മെറ്റ നിരസിച്ചുവെന്ന് റഷ്യ ചൂണ്ടിക്കാട്ടി. റഷ്യന്‍ പൗരന്മാരുടെ മൗലിക മനുഷ്യാവകാശ, സ്വാതന്ത്ര്യാവകാശങ്ങള്‍ ഫെയ്‌സ്ബുകിന്റെ മാതൃസ്ഥാപനമായ മെറ്റ ലംഘിച്ചെന്ന് റഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞതായി റിപോര്‍ടുണ്ട്. ഭാഗികമായി നിയന്ത്രണം ഏര്‍പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്.

എന്നാല്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. റഷ്യന്‍ ഔദ്യോഗിക അകൗണ്ടുകള്‍ക്കും സര്‍കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ഹാന്‍ഡിലുകള്‍ക്കും ഫെയ്സ്ബുക് സെന്‍സര്‍ഷിപ് ഏര്‍പെടുത്തുന്നു എന്ന് റഷ്യ ആരോപിക്കുന്നതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Mosco, News, World, Ukraine, Ukraine war, Technology, Top-Headlines, Russia, Government, Russia restricts access to Facebook.