city-gold-ad-for-blogger
Aster MIMS 10/10/2023

യൂത്ത്ലീഗ് യുവജനയാത്രക്ക് ക്ഷേത്രാങ്കണത്തില്‍ വരവേല്‍പ്പ്; ലക്ഷ്യം ദേശീയ മതേതര മുന്നേറ്റത്തിന് കരുത്ത് പകരലെന്ന് മുനവ്വറലി തങ്ങള്‍

ഉദുമ: (www.kasargodvartha.com 26.11.2018) മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തില്‍ വരവേല്‍പ്പ്. തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിലാണ് ഭാരവാഹികളും ഭക്തജനങ്ങളും തങ്ങളെ വരവേറ്റത്. രാവിലെ ഉദുമയില്‍ നിന്നാരംഭിച്ച യാത്ര കള്ളിങ്കലിലേക്ക് നീങ്ങും വഴിയാണ് സ്വീകരണം നല്‍കിയത്. വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ആരംഭിച്ച യുവജന യാത്രയില്‍ നൂറുക്കണക്കിന് യുവാക്കളാണ് അണിനിരന്നത്.

യാത്രയിലെയും സ്വീകരണ സമ്മേളനങ്ങളിലെയും വര്‍ദ്ധിച്ച പങ്കാളിത്തം ഹരിത രാഷ്ട്രീയത്തിന്റെ കരുത്തറിയിക്കുന്നതായി മാറി. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ദേശീയ തലത്തില്‍ രൂപപ്പെടുന്ന മതേതര ഐക്യത്തിന് കരുത്ത് പകരുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യം ആകുലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ആശ്വാസത്തുരുത്തായി നിന്ന പ്രദേശമാണ് കേരളം. പുതിയ വെല്ലുവിളികള്‍ക്ക് മുമ്പിലും മതേതരത്വവും സൗഹാര്‍ദവും ശക്തിപ്പെടുത്തി കേരളം മാതൃകയാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഉദുമയില്‍ നിന്നാരംഭിച്ച യാത്ര പള്ളിക്കര കല്ലിങ്കലിലെ സ്വീകരണത്തിന് ശേഷം പുതിയോട്ടയില്‍ മഹാ സമ്മേളനത്തോടെ സമാപിച്ചു. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു.

ഉദുമയില്‍ മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിനെതിരെ മതേതര ഐക്യം രൂപപ്പെടണമെന്ന് നിരന്തരം പ്രസ്താവന നടത്തുന്ന സി.പി.എം അതിനുള്ള പ്രായോഗിക ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സി.പി.ഐ നിലപാട് ആശ്വാസകരമാണ്. ദേശീയ തലത്തില്‍ സംഘ്പരിവാറിനെതിരെ രൂപീകരിച്ച 14 യുവജന സംഘടനകളുടെ ഏകോപന സമിതിയില്‍ നിന്നും ഡി.വൈ.എഫ്.ഐ പിന്‍മാറിയിട്ടുണ്ട്. തെലുങ്കാനയിലെ മതേതര സഖ്യത്തിലും സി.പി.എം ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. യാത്ര ഉപനായകന്‍ പി.കെ. ഫിറോസ്, ഡയറക്ടര്‍ എം.എ. സമദ്, കോ ഓര്‍ഡിനേറ്റര്‍ നജീബ് കാന്തപുരം, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഹാരിസ് തൊട്ടി പ്രസംഗിച്ചു. കല്ലിങ്കലിലെ സ്വീകരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി  ഉദ്ഘാടനെ ചെയ്തു. സോളാര്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.എസ്. ഹംസ, എം.സി. ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹ് മാന്‍, സാജിദ് മൗവ്വല്‍ പ്രസംഗിച്ചു.

യൂത്ത്ലീഗ് യുവജനയാത്രക്ക് ക്ഷേത്രാങ്കണത്തില്‍ വരവേല്‍പ്പ്; ലക്ഷ്യം ദേശീയ മതേതര മുന്നേറ്റത്തിന് കരുത്ത് പകരലെന്ന് മുനവ്വറലി തങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Muslim Youth League, Reception for Muslim youth league Yuvajana Yathra by Temple priests
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL