city-gold-ad-for-blogger

ആ കണ്ണുകൾ ഇനിയും വെളിച്ചം പകരും; രാജ്കുമാർ കുടുംബത്തിൽ നിന്നിത് മൂന്നാമത്തെ ജോഡി കണ്ണുകൾ

ബെംഗ്ളുറു: (www.kasargodvartha.com 30.10.2021) അഭിനയത്തോടൊപ്പം ജീവിതത്തിൽ നന്മയുടെ വെളിച്ചം പകർന്ന ഇതിഹാസ താരം പുനീത് രാജ്‌കുമാർ ഇനിയും ജീവിക്കും, കണ്ണുകളിലൂടെ. പിതാവ് ഡോ. രാജ്കുമാറിന്റെ പാത പിന്തുടർന്ന് പുനീത് രാജ്കുമാറും നേത്രങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. ബെംഗ്ളൂറിലെ നാരായണ നേത്രാലയത്തിലേക്കാണ് പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തത്. രാജ്കുമാർ കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ജോഡി കണ്ണാണിത്. മരണശേഷം അമ്മ പരവതമ്മയുടെയും കണ്ണുകൾ ദാനം ചെതിരുന്നു.
      
ആ കണ്ണുകൾ ഇനിയും വെളിച്ചം പകരും; രാജ്കുമാർ കുടുംബത്തിൽ നിന്നിത് മൂന്നാമത്തെ ജോഡി കണ്ണുകൾ

'മരണശേഷം തന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അവരുടെ കണ്ണുകൾ ദാനം ചെയ്യുമെന്ന് ഡോ. രാജ്കുമാർ തന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മത പത്രം നൽകുമ്പോൾ പറഞ്ഞിരുന്നു. വീട്ടുകാർ വാക്ക് പാലിച്ചു. ഇത്രയും വിഷമകരമായ സമയത്തും അവർ ഉച്ചയ്ക്ക് എന്നെ വിളിച്ച് പുനീതിന്റെ കണ്ണുകൾ വീണ്ടെടുക്കാൻ ആവശ്യപ്പെട്ടു. അവർ ശരിക്കും ധൈര്യശാലികളാണ്' - നാരായണ നേത്രാലയ ചെയർമാൻ ഡോ. ഭുജംഗ് ഷെട്ടി പറഞ്ഞു.

കണ്ണ് കൈമാറ്റത്തിന് രക്തഗ്രൂപുകൾ പൊരുത്തപ്പെടേണ്ടതില്ലാത്തതിനാൽ വേഗത്തിൽ കണ്ണുകൾ രണ്ടുപേരിൽ വെച്ചുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.


Keywords: News, Karnataka, Actor, Top-Headlines, Dead, Film, Trending, Hospital, Puneeth Rajkumar, Kannada, Banglore, Donation, Eye, Puneeth Rajkumar eyes donated.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia