city-gold-ad-for-blogger

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: (www.kasargodvartha.com 18.12.2019) രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ അലയടിക്കുമ്പോള്‍ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ 20ന് രാത്രി 12 മണി വരെയാണ് മംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതു സമാധാനത്തിനും ക്രമസമാധാനത്തിനും തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ.

ദക്ഷിണ കന്നഡ ജില്ലയുടെ ചില ഭാഗങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ പ്രക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതിഷേധം പ്രശ്‌നങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ. പി എസ് ഹര്‍ഷ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു


Keywords:  India, National, news, kasaragod, Mangalore, under section 144, Protest, Trending, Top-Headlines, Prohibitory orders imposed in Mangaluru commissionerate limits till Dec 20
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia