ഞായറാഴ്ച സമ്പര്‍ക്കം വഴി 7 പേര്‍ക്ക് കോവിഡ് 19; സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും
Jul 6, 2020, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 06.07.2020) ഞായറാഴ്ച സമ്പര്‍ക്കം വഴി ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കും. ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ജനപ്രതിനിധികളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. ജില്ലയിലെ എം പി, എം എല്‍ എമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമ പ്രസിഡണ്ടുമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഞായറാഴച കോവിഡ് സ്ഥിരികരിച്ച 28 പേരില്‍ ഏഴ് പേര്‍ക്ക് രോഗം പിടിപ്പെട്ടത് സമ്പര്‍ക്കം വഴിയാണ്. ഇവരുടെ റൂട്ട് മാപ്പ് അടക്കം തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡിഎം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
കമ്മ്യൂണിറ്റി അടുക്കളയില്‍ ജോലി ചെയ്തവരടക്കം സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്. അതു കൊണ്ട് തന്നെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സമൂഹ വ്യാപന സാധ്യത പരിശോധനയും ഊര്‍ജ്ജിതപ്പെടുത്താനാണ് ആലോചന.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, Possibility of Covid community spread in Kasaragod
< !- START disable copy paste -->