തിരഞ്ഞെടുപ്പില്‍ ഫുട്‌ബോള്‍ ചിഹ്നമുള്ള രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകര്‍ പള്ളി മുറ്റത്തേക്ക് പന്തടിച്ചു പ്രചാരണം നടത്തി; ആള്‍കൂട്ടം പന്തെടുത്ത് വലിച്ചെറിഞ്ഞു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.12.2020) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പള്ളി മുറ്റത്തേക്ക് പന്തടിച്ചു കളിച്ച രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരെ ആള്‍കൂട്ടം താക്കീത് ചെയ്ത് വിട്ടയച്ചു.
ബുധനാഴ്ച ഉച്ചയോടെ മാലോം ടൗണിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാല്‍ ഡിവിഷന്‍ ഡി ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പിവേണുഗോപാലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മാലോം ടൗണില്‍ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ മാലോം പള്ളി മുറ്റത്തേക്ക് പന്ത് അടിച്ചു കളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.
ആദ്യം റോഡില്‍ മാര്‍ഗ തടസമുണ്ടാക്കുന്ന തരത്തില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ട് ഡി ഡി എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തിയ പ്രവര്‍ത്തകര്‍ മാലോം പള്ളി മുറ്റത്തേക്ക് പന്ത് അടിച്ചു കയറ്റുകയായിരുന്നു.
ഈ സമയം ടൗണില്‍ ഉണ്ടായ ചില ഡ്രൈവര്‍മാരും ചുമട്ടുകാരും ഇത് ചോദ്യം ചെയ്തു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസാണ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്.
എന്നാല്‍ ഡി ഡി എഫ് പ്രചാരണ വാഹനം മലോം ടൗണില്‍ എത്തിയപ്പോള്‍മറ്റു പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടത്തുകയായിരുന്നു വെന്ന് ഡി ഡി എഫ് നേതാക്കള്‍ ആരോപിച്ചു.
അതേ സമയം റോഡില്‍ തടിച്ചുകൂടി ഫുട്‌ബോള്‍ കളിച്ചു റോഡില്‍ തടസം സൃഷ്ടിക്കുകയും പള്ളി മുറ്റത്തേക്ക് പന്ത് അടിച്ചു കളിക്കുകയും ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് എതിര്‍ വിഭാഗവും പറഞ്ഞു.
Keywords: News, Kasaragod, Kerala, Political party, Politics, Football, Election, Trending, Political party activists campaigned by hitting the ball in the church yard; The crowd picked up the ball and threw it







