പോലീസിന്റെ അക്രമം; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്
Apr 25, 2020, 23:15 IST
ബേക്കല്‍: (www.kasargodvartha.com 25.04.2020) ബേക്കല്‍ പോലീസ് വ്യാപാര സ്ഥാപനത്തില്‍ നടത്തിയ അക്രമങ്ങളുടെ സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ദിവസം ബേക്കല്‍ ജംഗ്ഷനിലായിരുന്നു പോലീസ് കടയിലെത്തി അക്രമം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നിശ്ചിത അകലം പാലിച്ച് മുഖത്ത് മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ഉപഭോക്താവിനെയും സാധനം എടുത്ത് കൊടുക്കുന്ന കടയിലെ തൊഴിലാളികളെയും പോലീസ് അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കടയിലെ പഴങ്ങളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ഇതെല്ലാം കടയിലെ സി.സി .ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സിനിമ സ്‌റ്റൈല്‍ പോലീസ് വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയ ഉദ്യോഗസ്ഥര്‍ ഫ്രൂട്ട് സാധനങ്ങള്‍ വാരി റോഡിലേക്ക് വലിച്ചെറിഞ്ഞു. അവിടെ സ്‌കൂട്ടറില്‍ വന്ന് പാലും മറ്റു സാധനങ്ങളും വാങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന യാത്രക്കാരനെ പിടിച്ച് നിര്‍ത്തി നീ രാവിലെ കൈ കാണിച്ച് നിര്‍ത്തിയില്ലെന്ന് പറഞ്ഞു സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു.
ഇവിടെ നിന്നും മടങ്ങിയ പോലീസ് സംഘം തൊട്ടടുത്ത പ്രദേശമായ മൗവ്വലിലെക്ക് പോവുകയും അവിടെ സാധനം വാങ്ങുന്നതിനു അകലം പാലിച്ചു നിന്നവര്‍ക്ക് നേരെ ലാത്തി പ്രയോഗം നടത്തി അടിച്ച് ഓടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വ്യാപാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police attack; CCTV footage out
< !- START disable copy paste -->