തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂടി; ഇതുവരെ കൂടിയത് പെട്രോളിന് 5 രൂപയും, ഡീസലിന് 4.87 രൂപയും
Jun 15, 2020, 11:08 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 15.06.2020) തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് അഞ്ചു രൂപയും, ഡീസലിന് 4.87 രൂപയുമാണ് ഇതുവരെ കൂടിയത്. തിങ്കളാഴ്ച പെട്രോളിന് 48 പൈസയും ഡീസലിന് 59 പൈസയുമാണ് കൂട്ടിയത്. ഡല്‍ഹിയിലെ വില പെട്രോള്‍ ലിറ്ററിന് 76.26 രൂപയും ഡീസലിന് 75.78 രൂപയുമായി.
2017 ജൂണില്‍ ദിനംപ്രതി വില പരിഷ്‌കരിക്കാന്‍ തുടങ്ങിയശേഷം ഒരൊറ്റദിവസം ഏറ്റവും വിലകൂടിയത് കഴിഞ്ഞ ദിവസമായിരുന്നു. ഞായറാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയുമാണ് കൂട്ടിയത്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും വില കുറച്ചിരുന്നില്ല. മെയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
പെട്രോള്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

Keywords: News, Top-Headlines, Trending, Petrol, Price, National, Petrol, diesel prices hiked for 9th day
< !- START disable copy paste -->